ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിര്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു വിട്ടത്. വ്യോമയാന മേഖലയിലെ നൂറു ശതമാനം വിദേശനിക്ഷേപമെന്ന കേന്ദ്രസർക്കാറിന്റെ നിയമഭേദഗതിയാണ് ഖത്തർ എയർവേയ്സിന് തുണയായിരിക്കുന്നത്. നേരത്തെ വിദേശ വിമാന കമ്പനികൾക്ക് 49 ശതമാനം മാത്രമേ ഇന്ത്യയിൽ വിദേശനിക്ഷേപം അനുവദിച്ചിരുന്നുള്ളൂ. ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ എയർവേയ്സിന്റെ ആഭ്യന്തര സർവീസ് പൂർണമായും ഖത്തര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴിയായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ […]

