തലസ്ഥാനത്തിന്റെ പ്ലാസ്റ്റിക്ക് മാലിന്യം എത്രത്തോളം ഭീകരമെന്നറിയണമെങ്കിൽ വേളി പൊഴിയിലേക്കു വരൂ. പാർവതി പുത്തനാറിലേക്ക് തിരുവനന്തപുരം നിവാസികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് പൊഴിക്കരികെ കടൽ തിരികെ നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴയെത്തുടർന്ന് വേളി പൊഴി മുറിച്ചിരുന്നു. ഇതോടെ പാർവതി പുത്തനാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും കടലിലേക്ക് ഒഴുകി. കടലാകട്ടെ ഇത് തീരത്തു തന്നെ ഉപേക്ഷിച്ചു. ജലപാതാ വികസന പദ്ധതിയുടെ ഭാഗമായി പാർവതീ പുത്തനാറിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. വള്ളക്കടവ്, ചാക്ക ഭാഗങ്ങളിൽ ശുചീകരണം തുടങ്ങിയെങ്കിലും നീക്കം ചെയ്ത […]

