Tag Archives: nipah virus

Kerala Tourism plans five-month promotional campaign

With an aim to increase the domestic tourist inflow to the state by 50 per cent by 2021, the Kerala Tourism Department is planning to have a five-month promotional campaign in nine states. The outbreak of Nipah virus has adversely affected the tourism industry of Kerala in recent months. The five-month promotional drive is to […]

നിപ പ്രതിരോധം; പിണറായിയേയും ശൈലജ ടീച്ചറേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി

നിപ വൈറസ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ […]

Kerala is free of Nipah; Safe to travel

  There has been speculations about the safety of travellers to Kerala due to the recent Nipah outbreak. Though the state government has assured many times that it is safe to travel anywhere in Kerala except the four northern districts in the state where Nipah has hit, many has raised concerns about travelling. Today, eliminating […]

നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം

നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനുശേഷം അറിയിച്ചു. അടിയന്തിരസാഹചര്യത്തില്‍ സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ മാതൃകയാണ്. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അഭിനന്ദിച്ചു. വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയേയും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനെയും […]

കേരളത്തില്‍ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല: ഐഎംഎ ദേശീയ പ്രസിഡന്‍റ്

നിപ്പ വൈറസിൽ ഭീതി വേണ്ടെന്നും കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ലെന്നും ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ. രവി വഡേക്കർ. 300ഓളം ഡോക്ടർമാർ കേരളത്തിലെത്തിയത് അതിന് തെളിവാണ്. മുൻപരിചയമില്ലാതിരിന്നിട്ടു കൂടി നിപ്പാ ബാധ തിരിച്ചറിഞ്ഞ ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും രവി വഡേക്കർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിപ്പ തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ് വളരെ പെട്ടെന്ന് കേരളത്തില്‍ നിപ്പ തിരിച്ചറിഞ്ഞത്. അതും പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെ. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്‍റെ ലക്ഷണമായി കാണാം. കൂടാതെ നിപ്പാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരും […]

നിപ വൈറസ് ടൂറിസത്തെ ബാധിച്ചിട്ടില്ല: സംസ്ഥാന ടൂറിസം അഡ്വൈസറി കമ്മിറ്റി

സംസ്ഥാനത്ത് ഉണ്ടായ നിപാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലകളേയും ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ടൂറിസം അഡ്വൈസറി കമ്മിറ്റി. എന്നാല്‍ നിലവിലുള്ള ചെറിയ ആശങ്കകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മാത്രമാണ്. ഇത് ഉണ്ടായ സാഹചര്യത്തില്‍ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാല്‍ വളരെ വേഗത്തില്‍ തന്നെ നിയന്ത്രിക്കാനായതായി യോഗത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ […]

നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി

നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗീപരിചരണത്തിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ […]