Tag Archives: KSRTC

E-buses to roll on Kerala roads

The first electric bus of KSRTC will be launched on 18th June 2018. The trial run will be at Trivandrum for 15 days. Later it will be extended to Kochi and Calicut. Gold Stone Infratech Ltd, Secunderabad is the manufactures of the bus. Their BYD K9 model of the e-bus is opted by KSRTC. It is […]

കോഴിക്കോട് വഴി വോള്‍വോ- സ്‌കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു

മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും […]

അതിവേഗ കെഎസ്ആര്‍ടിസി വണ്ടികളില്‍ ഇനി നിന്ന് യാത്ര ചെയ്യാം

കെ എസ് ആര്‍ ടി സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി മുതല്‍ നിന്ന് യാത്ര ചെയ്യാം. മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പൊതു ജന താല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് യാത്ര ചെയ്യാനുണ്ടായിരുന്ന വിലക്കാണ് നീങ്ങിയത്. യാത്ര വിലക്കി കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതിവേഗ സര്‍വ്വീസുകളി്ല്‍ നിന്ന് യാത്ര അനുവദിക്കരുതെന്നും സീറ്റുകളുടെ എണ്ണം […]

കെഎസ്ആർടിസി ഇലക്ട്രിക് ബസ് 18 മുതൽ തലസ്ഥാനത്ത്

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ഈ മാസം 18 മുതൽ ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ്സോടുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക. ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി […]

റമസാന്‍ സ്‌പെഷലുകളുമായി കേരള ആര്‍ടിസി

റമസാന്‍ അവധിക്കു കേരള ആര്‍ടിസി ബെംഗളൂരുവില്‍നിന്നു മൂന്നു ദിവസങ്ങളിലായി 30 സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവര്‍ക്കായി 15 മുതല്‍ 17 വരെ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്‌പെഷലുകള്‍ ഉണ്ടായിരിക്കും. തിരക്കനുസരിച്ചു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌പെഷലുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. […]

മൂലഗംഗലിലെ ആദ്യ ആനവണ്ടിക്ക് ഊഷ്മള വരവേല്‍പ്

ഇനി ഈ വനപാത ആനകള്‍ക്ക് മാത്രമുള്ളതല്ല. രാവും പകലും കാട്ടാനകള്‍ മാത്രമിറങ്ങുന്ന വനപാതയില്‍  ആദ്യ ആനവണ്ടി വിദൂര ആദിവാസി ഊരായ മൂലഗംഗലില്‍ എത്തി. ഊരിലെത്തിയ ആദ്യ കെ എസ് ആര്‍ ടി സി ബസിന് വഴി നീളെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഷോളയൂരില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരമുണ്ട് മൂലഗംഗലിലേക്ക്. റോഡ് ടാറിട്ടു വര്‍ഷങ്ങളായെങ്കിലും വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസും ടാക്‌സി ജീപ്പുകളുമായിരുന്നു യാത്രയ്ക്ക് ആശ്രയം. ഒരു കെഎസ്ആര്‍ടിസി ബസ് ഇവരുടെ സ്വപ്നമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ […]

ഫുഡ് സ്റ്റോപ്പുമായി കെ എസ് ആര്‍ ടി സി വരുന്നു

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന്‍ കോര്‍പറേഷന്‍ നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി […]

ഹര്‍ത്താലുകളില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി

അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഈ ഹര്‍ത്താലുകളില്‍നിന്ന് കെ.എസ്ആര്‍ടിസി സര്‍വീസുകളെ ഒഴിവാക്കണമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരിരാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോര്‍പറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികള്‍,പാല്‍വിതരണം,പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആര്‍ടിസിയെയും അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കനത്ത ആഘാതമാണ് കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ […]

യാത്രാക്ലേശത്തിനു പരിഹാരം: ചെന്നൈ-എറണാകുളം കെഎസ്ആര്‍ടിസി ഉടനെ

ഉത്സവകാല സീസണുകളില്‍ ചെന്നൈയില്‍ നിന്നും നാട്ടിലെത്താന്‍ ടിക്കെറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കെഎസ്ആര്‍ടിസി ഒരു മാസത്തിനുള്ളില്‍ ചെന്നൈയില്‍ നിന്നും സര്‍വീസ് നടത്തും. ചെന്നൈ-എറണാകുളം സ്ഥിരം സര്‍വീസ് കൂടാതെ ഓണമടക്കമുള്ള ഉത്സവകാലങ്ങളിലും മധ്യവേനലവധിക്കാലത്തും പ്രത്യേക സര്‍വീസുകള്‍ നടത്താനും തീരുമാനമായി. അടുത്ത ദിവസങ്ങളില്‍ വിജ്ഞാപനം പുറത്തിറങ്ങും. സര്‍വീസിനുള്ള ബസുകളും തയ്യാറായി വരുന്നു. ചെന്നൈ, ബെംഗളൂരു നഗരങ്ങളിലെ മലയാളികള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ വേനല്‍ക്കാലത്ത് 16 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ഇതില്‍ കൂടുതലും ബെംഗളൂരുവിലേക്കാണ്. ചെന്നൈയിലേക്ക് […]

കണ്ടക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി ഹാജര്‍

ബസ് കണ്ടക്ടറായി കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി. ലോക തൊഴിലാളി ദിനത്തിലാണ് തച്ചങ്കരി ബസ് കണ്ടക്ടറായി പുതിയ വേഷമണിഞ്ഞത്. ഇന്നു രാവിലെ 10.45നു പുറപ്പെട്ട തിരുവനന്തപുരം– ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചറിലാണ് തിരുവല്ല വരെ തച്ചങ്കരി കണ്ടക്ടറായത്. ഇന്നലെയാണ് കെഎസ്ആർടിസി കണ്ടക്ടർ ലൈസൻസിനുള്ള പരീക്ഷ തച്ചങ്കരി പാസായത്. ആകെയുള്ള 20 ചോദ്യങ്ങളിൽ 19നും ശരിയുത്തരം നൽകിയായിരുന്നു തച്ചങ്കരിയുടെ വിജയം. മൂന്നുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് ലഭിച്ചിരിക്കുന്നത്. ലൈസൻസ് കയ്യിൽ കിട്ടിയതോടെ ജോലിക്കു കയറുകയായിരുന്നു അദ്ദേഹം. അധികം വൈകാതെ ഡ്രൈവറുടെ […]

മൂന്ന് അധിക സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ച് കെ എസ് ആര്‍ ടി സി

ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ ടി സി ബസുകള്‍ക്ക് മൂന്ന് സ്റ്റോപുകള്‍ കൂടി അനുവദിച്ചു. രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കണ്‍ കോളേജ് എന്നിവയ്ക്ക് മുന്നിലാണ് പുതിയ സ്റ്റോപുകള്‍. ബെംഗളൂരുവില്‍ നിന്ന് മൈസൂരു റോഡ് വഴി പോകുന്ന എല്ലാ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളും ഇവിടെ നിര്‍ത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സ്റ്റോപ്പ് […]

കെഎസ്ആര്‍ടിസിയുടെ ‘ചങ്ക്’ തച്ചങ്കരിയെ സന്ദര്‍ശിച്ചു

കെഎസ്ആർടിസിയെ ചങ്ക് ആക്കിയ കോളജ് വിദ്യാർഥിനി റോസ്മി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചു. ഈരാറ്റുപേട്ട ‌ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചതോടെയാണ് റോസ്മിയും ചങ്കും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ ഫോൺ വിളി വൈറലായതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു.  ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര […]

പൂരം പ്രേമികളെ തൃശ്ശൂര്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയും

പൂരങ്ങളുടെ പൂരം കാണാനെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സുകളും. തൃശൂര്‍ ജില്ലയ്ക്കകത്തും മറ്റു ജില്ലയിലുമുള്ള പൂരം പ്രേമികളെ വടക്കുനാഥന്‍റെ അടുത്തെത്തിക്കാനാണ് ഇത്തവണ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നത്. കോഴിക്കോട്, നിലമ്പൂർ, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു പൂരം സർവീസുകൾ നടത്തും. നാളെ രാവിലെ പത്തുമുതലാണ് പ്രത്യേക ബസ്സുകള്‍ ഓടിത്തുടങ്ങുക. ഉച്ചയോടെ ഇവ തൃശൂരിലെത്തും. 26നു പുലര്‍ച്ചെ വെടിക്കെട്ടു കഴിഞ്ഞാലുടൻ തിരികെ ഇതേ റൂട്ടുകളിലേക്ക് മടക്ക സർവീസുകളുണ്ട്. തൃശൂർ ഡിപ്പോയിലെ 750 ബസുകളും സർവീസ് നടത്താനായി […]

കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി അനുവദിച്ചു

കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസിനു തുടക്കം. കണ്ണൂർ ഡിപ്പോയിൽനിന്ന് ആറു ബസുകളും പയ്യന്നൂർ ഡിപ്പോയിൽനിന്ന് അഞ്ചു ബസുകളുമാണു ചെയിൻ സർവീസ് നടത്തുക. ചെയിൻ സർവീസുകളുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഈ റൂട്ടിലൂടെയുള്ള യാത്രയിൽ കണ്ണൂർ – പയ്യന്നൂർ ദൂരത്തിൽ എട്ടു കിലോമീറ്ററും യാത്രാനിരക്കിൽ മൂന്നു രൂപയും കുറവുണ്ടാകും. സർവീസുകൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം കണ്ണൂർ ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം […]

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച തീരുമാനം മരവിപ്പിച്ചു

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച  സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിന് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മിനിറ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പിന് 1.45 മിനിറ്റും അനുവദിച്ച തീരുമാനമാണ് മരവിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസുകളേക്കാള്‍ വേഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓടിയെത്താവുന്ന അവസ്ഥയുണ്ടായതോടെ രണ്ടു സര്‍വീസുകളും തമ്മില്‍ അനാവശ്യ മത്സരം ഉണ്ടായി. ഇതു സംബന്ധിച്ച പരാതി കെഎസ്ആര്‍ടിസി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് നടപടി മരവിപ്പിച്ചത്. സ്വകാര്യ ഓര്‍‌ഡിനറി ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 2.15 […]