(വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വരയിലേക്ക് (താഴ്വര എന്ന് പറയുമെങ്കിലും മലകയറി കൊടുമുടിയില്‍ എത്തണം) മാധ്യമ പ്രവര്‍ത്തക പി എസ് ലക്ഷ്മി നടത്തിയ യാത്രാനുഭവം) ഹിമാലയത്തിലേക്കൊരു യാത്ര വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ എസ് കെ പൊറ്റെക്കാടിന്‍റെ ഹിമാലയസാമ്രാജ്യത്തില്‍ എന്ന പുസ്തകം ആദ്യമായി വായിച്ചപ്പോള്‍ കണ്ടുതുടങ്ങിയ സ്വപ്നം. അതുകൊണ്ടൊക്കെത്തന്നെയാണ് വനിതാ സഞ്ചാരി കൂട്ടായ്മയായ അപ്പൂപ്പന്‍താടിയുടെ വാലി ഓഫ് ഫ്ളവേഴ്സ് യാത്രയെക്കുറിച്ച് കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ രജിസ്റ്റര്‍ ചെയ്തത്. യാത്രയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുതുടങ്ങിയപ്പോഴാണ് ട്രെക്കിംഗിനെക്കുറിച്ചും അതിനായി […]

