Tag Archives: Food Watch aap

ഭക്ഷണം സുരക്ഷിതമോ? ഫുഡ് വാച്ച് ആപ്പ് പറയും

ദുബായിയുടെ ഭക്ഷ്യമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ ഫുഡ് വാച്ച് ആപ്പ് എത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാവിഭാഗം വികസിപ്പിച്ചെടുത്ത ആപ്പ് അധികൃതര്‍ക്കും, ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, സേവനദാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും വിവരങ്ങള്‍ കൈമാറാനുള്ള വേദിയാകും. ദുബായിലെ എല്ലാ ഭക്ഷണശാലകളും വിഭവങ്ങളില്‍ ചേരുവകളുടെ വിവരങ്ങളടക്കം ഭക്ഷണത്തിന്റെ മെനു പൂര്‍ണമായും ആപ്പില്‍ പ്രദര്‍ശിപ്പിക്കണം. റെസ്റ്റോറന്റുകളില്‍ മാത്രമല്ല റീട്ടെയില്‍ സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണത്തിനും ഇത് ബാധകമാണ്. ഭക്ഷ്യരംഗത്തെ ഹാനികരമായ പ്രവണതകള്‍ തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും പുതിയ ആപ്പിന് കഴിയുമെന്ന് ഭക്ഷ്യപരിശോധന വിഭാഗം തലവന്‍ സുല്‍ത്താന്‍ […]