Tag Archives: Find Liga Skromane

തിരുവനന്തപുരത്ത് കണ്ട അജ്ഞാത മൃതദേഹം ലിഗയുടേതെന്ന് സംശയം

തിരുവല്ലം പനത്തുറ ചേലന്തിക്കരയിലെ കണ്ടല്‍ക്കാട്ടില്‍ തലവേര്‍പ്പെട്ട നിലയില്‍ കണ്ട തിരിച്ചറിയാത്ത മൃതദേഹം കാണാതായ വിദേശവനിതയുടേതാണോ എന്ന സംശയത്തില്‍ പൊലീസ്. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേത് തന്നെയാണെന്ന് സഹോദരി സ്ഥിരീകരിച്ചെങ്കിലും ഒപ്പമുള്ള ജാക്കറ്റും ഷൂസും അവരുടേതല്ലെന്ന് സഹോദരി ഉറപ്പിച്ചു പറഞ്ഞു. ഇതാണ് പൊലീസിനെ ഇപ്പോള്‍ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. ഏതാണ്ട് ഒരുമാസം പഴക്കമുള്ള മൃതദേഹമാണ് ഇപ്പോള്‍ കണ്ടല്‍ക്കാട്ടില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. തലവേര്‍പെട്ട് കിടക്കുന്നതിനാല്‍ കൊലപാതകമായിരിക്കുമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ലിഗയെ കാണാതായതിനാല്‍ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും ലിത്വാനയിലേക്ക് മടങ്ങാതെ ഇവിടെതന്നെ തുടരുകയായിരുന്നു. കണ്ടല്‍ക്കാട്ടില്‍ […]

ലിഗയെ കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി

ആയുർവേദ ചികിൽസക്കെത്തി കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താനുള്ള അന്വേഷണ ഭാഗമായി നാവിക സേനയിൽനിന്നുനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി. കൊച്ചി നാവിക ആസ്ഥാനത്തെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് വിഭാഗത്തിലെ ആറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോവളം ഗ്രോവ് ബീച്ചിലെ കടലിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഇന്നും തുടരും. ചീഫ് പെറ്റി ഓഫിസർ പ്രമേന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ എസ് കുശവ, രാജ്ബിർ, ടി.എസ്.കെ റെഡ്ഡി, അക്ഷയ്‌വിനോദ്, ദീപക് യാദവ് എന്നിവരങ്ങിയ സംഘമാണു ഡിങ്കി ബോട്ടിൽ തിരച്ചിലിറങ്ങിയത്. ഗ്രോവ് ബീച്ച് കൂടാതെ […]