ലിഗയെ കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി

ആയുർവേദ ചികിൽസക്കെത്തി കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താനുള്ള അന്വേഷണ ഭാഗമായി നാവിക സേനയിൽനിന്നുനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി. കൊച്ചി നാവിക ആസ്ഥാനത്തെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് വിഭാഗത്തിലെ ആറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോവളം ഗ്രോവ് ബീച്ചിലെ കടലിൽ തിരച്ചിൽ നടത്തിയത്.

തിരച്ചിൽ ഇന്നും തുടരും. ചീഫ് പെറ്റി ഓഫിസർ പ്രമേന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ എസ് കുശവ, രാജ്ബിർ, ടി.എസ്.കെ റെഡ്ഡി, അക്ഷയ്‌വിനോദ്, ദീപക് യാദവ് എന്നിവരങ്ങിയ സംഘമാണു ഡിങ്കി ബോട്ടിൽ തിരച്ചിലിറങ്ങിയത്. ഗ്രോവ് ബീച്ച് കൂടാതെ ലൈറ്റ് ഹൗസ് തീരം മുതൽ രാജ്യാന്തര തുറമുഖ നിർമാണ കേന്ദ്രം വരെയുള്ള കടലിൽ സംഘം തിരച്ചില്‍ നടത്തും.

ഇന്നലെ പ്രാഥമിക പരിശോധനയെന്ന നിലയ്ക്കായിരുന്നു തിരച്ചിൽ. ഇന്നു രാവിലെ മുതൽ പരമാവധി സ്ഥലങ്ങളിൽ തിരച്ചില്‍ തുടങ്ങി. ലിത്വേനിയ ഡബ്ളിൻ സ്വദേശിനി ലിഗ(33)യെ ഒന്നരയാഴ്ച മുമ്പ് പോത്തൻകോട്ടുനിന്നാണു കാണാതായത്. വിഷാദ രോഗത്തിനടിമയായ ലിഗ ചികിൽസയ്ക്കിടെ ആരുമറിയാതെ കോവളത്ത് എത്തിയതായാണു വിവരം.

2 thoughts on “ലിഗയെ കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി”

  1. JamesNup says:

    The aroma of this terpene commingling – pineapple express weed is exceedingly good and natural, not too concentrated but still unmistakable in the best way. It blends smoothly and adds a much control superiors flavor diagram without powerful everything else. Flush a elfin amount makes a argument, which says a lot fro the quality. The packaging was healthy, shipping was faithful, and the mainly adventure felt reliable. Unquestionably solid product and joined I’d happily uncalled-for again.

  2. TravisDak says:

    The thc gummies sativa arrived spectacularly protected, with fixed wrapping and indisputable instructions included. Caboodle was organized neatly stomach the chest, which мейд the unboxing encounter satisfying and polished.

Leave a Reply

Your email address will not be published. Required fields are marked *