കമ്പനിയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സ് എല്ലാവര്‍ക്കും രണ്ട് വിമാനടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. വാട്‌സാപ്പിലൂടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ജെറ്റ് എയര്‍വേയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇത്തരത്തില്‍ കമ്പനി പ്രഖ്യാപിക്കുന്നവ ജെറ്റ് എയര്‍വേയ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ മാത്രമായിരിക്കും അറിയിക്കുക എന്ന്് ട്വീറ്റില്‍ പറയുന്നു. വെബ്‌സൈറ്റിലേക്കുള്ള ലിങ്കടക്കമാണ് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചുനല്‍കിയിരുന്നത്. ടിക്കറ്റ് സ്വന്തമാക്കാന്‍ സര്‍വെ ഫോം പൂരിപ്പിക്കാനും 20 പേര്‍ക്ക്് ഈ മെസേജ് ഫോര്‍വേര്‍ഡ് […]

