Tag Archives: eating competition

മൂക്കുമുട്ടെ ബിരിയാണി തിന്നൂ.. വേഗം തിന്നാൽ സമ്മാനമുണ്ട്

തലസ്ഥാനത്തെ തീറ്റപ്രിയർക്കൊരു സന്തോഷ വാർത്ത. സംഘമായെത്തി മൂക്കു മുട്ടെ ബിരിയാണി തിന്ന് നാരങ്ങാവെള്ളവും കുടിച്ചു മടങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ വെറും കയ്യോടെ മടങ്ങേണ്ട, വേഗം ഇവ അകത്താക്കിയാൽ സമ്മാനവും കാത്തിരിപ്പുണ്ട്. ഫ്രണ്ട്ഷിപ്പ് ഡേയിൽ (സൗഹൃദ ദിനം) കോവളത്തെ ഉദയസമുദ്ര ബീച്ച് ഹോട്ടലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന ആറ് ടീമിനേ മത്സരിക്കാനാവൂ. ഓരോ ടീമിലും ആറു പേർ വീതം വേണം. സംഘം പത്തിടങ്ങഴി ബിരിയാണിയും അഞ്ചു ലിറ്റർ നാരങ്ങാ വെള്ളവും അകത്താക്കണം. ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് […]