മൂക്കുമുട്ടെ ബിരിയാണി തിന്നൂ.. വേഗം തിന്നാൽ സമ്മാനമുണ്ട്

Hotel Sapphire

തലസ്ഥാനത്തെ തീറ്റപ്രിയർക്കൊരു സന്തോഷ വാർത്ത. സംഘമായെത്തി മൂക്കു മുട്ടെ ബിരിയാണി തിന്ന് നാരങ്ങാവെള്ളവും കുടിച്ചു മടങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ വെറും കയ്യോടെ മടങ്ങേണ്ട, വേഗം ഇവ അകത്താക്കിയാൽ സമ്മാനവും കാത്തിരിപ്പുണ്ട്.
ഫ്രണ്ട്ഷിപ്പ് ഡേയിൽ (സൗഹൃദ ദിനം) കോവളത്തെ ഉദയസമുദ്ര ബീച്ച് ഹോട്ടലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന ആറ് ടീമിനേ മത്സരിക്കാനാവൂ. ഓരോ ടീമിലും ആറു പേർ വീതം വേണം. സംഘം പത്തിടങ്ങഴി ബിരിയാണിയും അഞ്ചു ലിറ്റർ നാരങ്ങാ വെള്ളവും അകത്താക്കണം.
ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയാണ് മത്സരം. ‘തീറ്റക്കാരുടെ പോരാട്ടം’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും.
അപ്പോൾ പൊരിഞ്ഞ പോരാട്ടത്തിന് (തീറ്റ) തയ്യാറെടുത്തോളൂ..
വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ സംഘങ്ങൾക്ക് തെരഞ്ഞെടുക്കാം. വെജിറ്റേറിയന് 2500 രൂപയും നോൺ വെജിറ്റേറിയന് 3500രൂപയും രജിസ്‌ട്രേഷൻ ഫീസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *