കാലത്തെഴുന്നേറ്റ് ദേഹമാസകലം എണ്ണതേച്ചൊരു കുളി മലയാളികളുടെ പതിവാണ്. കുളി നിര്‍ബന്ധമുള്ള നമ്മള്‍ തിരഞ്ഞെടുക്കുന്നതോ പച്ചവെള്ളം അല്ലെങ്കില്‍ ചൂടുവെള്ളം അതിനപ്പുറമൊരു ഓപ്ഷന്‍ നമ്മള്‍ക്കില്ല. എന്നാല്‍ അങ്ങ് ദൂരെ അസൈര്‍ബജാനില്‍ ആളുകള്‍ കുളിക്കുന്നത് എന്തിലാണെന്ന് അറിയുമോ ക്രൂഡ് ഓയിലില്‍. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ക്രൂഡ് ഓയില്‍ കുളി ചില്ലറക്കാര്യമല്ല. നിരവധി രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ കഴിയും ഈ കുളിക്ക്. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്‍ബൈജാന്‍. കഴിഞ്ഞ നൂറ്റിയെഴുപതു വര്‍ഷങ്ങളായി ഏറ്റവും മൂല്യമേറിയ എണ്ണശേഖരത്തിന്റെ പേരിലാണ് […]

