ലോകവിഖ്യാതമായ സ്വിസ് വാച്ച്-ജ്വല്ലറി കമ്പനിയായ ബുഖെറെര്‍ നല്‍കുന്ന വജ്രങ്ങള്‍ പതിച്ച ഹാര്‍ലി ഡേവിസണ്‍ പ്രത്യേക എഡിഷന്‍ പുറത്തിറങ്ങുന്നു. ഏതാണ്ട് 13 കോടി രൂപയാണ് മോട്ടോര്‍സൈക്കിളില്‍ പിടിപ്പിക്കുന്ന വജ്രങ്ങള്‍ക്കു മാത്രം വില. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതിയാണ് ഇതോടെ ഈ വാഹനത്തെ തേടിയെത്തുന്നത്. ഹാര്‍ലിയുടെ സോഫ്‌ടെയില്‍ സ്ലിം എസ് മോഡലിനെ ആധാരമാക്കിയാണ് ഈ ബ്ലൂ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. 2500 മനണിക്കൂറുകളാണ് വാഹനത്തിന്റെ നിര്‍മാണസമയം. ഈ മോട്ടോര്‍സൈക്കിളില്‍ കാണുന്ന ഓരോ ലോഹഭാഗങ്ങളും നിര്‍മിച്ചതും വെല്‍ഡ് ചെയ്തതും അടിച്ചുപരത്തിയതും […]

