റവന്യു ഭൂമി വിട്ടുനൽകാനുണ്ടാകുന്ന തടസ്സം മൂലം കോട്ടയം ജില്ലയിലെ കിഴക്കൻ ഹരിത ടൂറിസം സർക്യൂട്ട് പദ്ധതി അവതാളത്തിൽ. വിനോദസഞ്ചാര വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. ഇലവീഴാപൂഞ്ചിറ (മേലുകാവ് പഞ്ചായത്ത്), ഇല്ലിക്കൽകല്ല് (മൂന്നിലവ്–മേലുകാവ് പഞ്ചായത്ത്), മാർമല അരുവി (തീക്കോയി–തലനാട് പഞ്ചായത്ത്), അയ്യമ്പാറ (തലനാട്), വാഗമൺ (തീക്കോയ് പഞ്ചായത്ത്) എന്നീ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി നടത്തുന്ന പദ്ധതിയിൽ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടമായി ഇലവീലാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് 70 ഏക്കർ സ്ഥലമാണു വകുപ്പ് […]

