ഇലവീഴാപ്പൂഞ്ചിറ പദ്ധതി അവതാളത്തില്‍

റവന്യു ഭൂമി വിട്ടുനൽകാനുണ്ടാകുന്ന തടസ്സം മൂലം കോട്ടയം ജില്ലയിലെ കിഴക്കൻ ഹരിത ടൂറിസം സർക്യൂട്ട് പദ്ധതി അവതാളത്തിൽ. വിനോദസഞ്ചാര വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. ഇലവീഴാപൂഞ്ചിറ (മേലുകാവ് പഞ്ചായത്ത്), ഇല്ലിക്കൽകല്ല് (മൂന്നിലവ്–മേലുകാവ് പഞ്ചായത്ത്), മാർമല അരുവി (തീക്കോയി–തലനാട് പഞ്ചായത്ത്), അയ്യമ്പാറ (തലനാട്), വാഗമൺ (തീക്കോയ് പഞ്ചായത്ത്) എന്നീ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി നടത്തുന്ന പദ്ധതിയിൽ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടമായി ഇലവീലാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് 70 ഏക്കർ സ്ഥലമാണു വകുപ്പ് ആവശ്യപ്പെട്ടത്. ആറുമാസം പിന്നിട്ടിട്ടും റവന്യു വകുപ്പ് അനുമതി കൈകൈമാറിയില്ല. പലതവണ റവന്യു വകുപ്പും ടൂറിസം വകുപ്പും ചർച്ച നടത്തിയെങ്കിലും ഈ സ്ഥലങ്ങൾ വിനോദസഞ്ചാര വകുപ്പിനു പൂർണമായും വിട്ടുകൊടുക്കുന്നതിനോടു റവന്യു വകുപ്പിനു യോജിപ്പില്ല. പാട്ടത്തിനു കൊടുക്കുന്നതു സംബന്ധിച്ച് ആലോചന നടക്കുകയാണ്. പ്രകൃതിയുടെ സ്വഭാവിക സൗന്ദര്യം നിറഞ്ഞ മലനിരകളിൽ സ്റ്റാർ ഹോട്ടൽ ഉൾപ്പെടെ പണിയുന്നതിനായിരുന്നു ആദ്യപദ്ധതി. എന്നാൽ ഇതിനോടും റവന്യുവകുപ്പിനു യോജിപ്പില്ല. സ്ഥലം വിട്ടുകിട്ടുന്നതിനു ടൂറിസം വകുപ്പിന്റെ അപേക്ഷയിൽ റവന്യു അധികൃതർ റിപ്പോർട്ട് സർക്കാരിനു കൈമാറി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനം.പദ്ധതിക്കു വിനോദസഞ്ചാര വികസന വകുപ്പ് 89 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാനായിരുന്നു തീരുമാനം. ഇതിനായി 10 കോടി രൂപയും ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. ഈ പണം ചെലവഴിക്കാനായില്ല. ഇതിനിടെ കനത്ത ചൂടിൽ ഈ ജൈവവൈവിധ്യ മേഖലകൾ കാട്ടുതീ ഭീഷണിയിലാണ്. വിനോദ സഞ്ചാരവകുപ്പ് ബോർഡുകൾ സ്ഥാപിക്കാനുളള നീക്കം നടത്തിയെങ്കിലും തടഞ്ഞതായും ആരോപണമുണ്ട്.

വിനോദസഞ്ചാര വകുപ്പ് തയാറാക്കിയ വികസന പദ്ധതികൾ

ഇലവീഴാപൂഞ്ചിറ

ബോട്ടിങ് സൗകര്യം, ഹിൽടോപ്പിൽ നി‍ന്നു ബേസ് ക്യാംപിലേക്കു കേബിൾ കാർ, ടെന്റുകളിലെ താമസസൗകര്യം, ബേസ് ക്യാംപിൽ കേവ് മാതൃകയിലുളള പഞ്ചനക്ഷത്ര സൗകര്യമുള്ള 40 കിടക്കകളുള്ള ഹോട്ടൽ, കോൺഫറൻസ് ഹാൾ, പാർക്കിങ് സൗകര്യം, അമിനിറ്റി സെന്റർ, എൻട്രൻസ് പ്ലാസ, ഓപ്പൺ എയർ തിയറ്റർ, റസ്റ്ററന്റ്.

ഇല്ലിക്കൽ കല്ല്

വിദൂരദൃശ്യ ടവർ, അമിനിറ്റി സെന്റർ, റസ്റ്ററന്റ്, അഞ്ചു കുടുംബങ്ങൾക്കുള്ള താമസസൗകര്യം, പാർക്കിങ് സൗകര്യങ്ങൾ.

അയ്യമ്പാറ

10 കുടുംബങ്ങൾക്കുള്ള താമസസൗകര്യം, കോൺഫറൻസ് ഹാൾ, റസ്റ്ററന്റ്, അമിനിറ്റി സെന്റർ, പാർക്കിങ് സൗകര്യം.

One thought on “ഇലവീഴാപ്പൂഞ്ചിറ പദ്ധതി അവതാളത്തില്‍

  1. JamesNup says:

    The aroma of this terpene fuse – animal cookies marijuana strain is exceedingly unclutter and fundamental, not too strong but motionless clear-cut in the most way. It blends smoothly and adds a much better flavor profile without overpowering everything else. Even a close amount makes a contradistinction, which says a loads around the quality. The packaging was healthy, shipping was connected, and the unimpaired happening felt reliable. Unquestionably sound product and joined I’d cheerfully disposal again.

Leave a Reply

Your email address will not be published. Required fields are marked *