കേരളം സംഘടിപ്പിക്കുന്ന ആദ്യ രാജ്യാന്തര ആയുഷ് കോൺക്ലേവിൽ ആയുർവേദ ടൂറിസത്തിനു പ്രത്യേക പരിഗണന. കോൺക്ലേവിന്റെ ഭാഗമായി ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട ആരോഗ്യ വിനോദസഞ്ചാര മാധ്യമപ്രതിനിധികളും ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാറിൽ പങ്കെടുക്കും. സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പ്രഥമ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ്. ട്രാവൽ ബസാറിൽ ആയുഷ് ഹെല്‍ത്ത് ടൂറിസം മേഖലയില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള […]

