രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താൻ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസൺ റീചാർജ് പായ്ക്കാണ് ജിയോ ഉപയോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജി.ബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയത്. ഇതോടൊപ്പം ഐ.പി.എല്‍ ക്രിക്കറ്റിനെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴു മുതൽ മൈ ജിയോ ആപ്പിലൂടെയാണു […]

