ജിയോയുടെ ഐപിഎല്‍ ക്രിക്കറ്റ് ഓഫര്‍: 251 രൂപയ്ക്ക് 102 ജിബി ഡേറ്റ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താൻ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസൺ റീചാർജ് പായ്ക്കാണ് ജിയോ ഉപയോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്.

251 രൂപയ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജി.ബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയത്. ഇതോടൊപ്പം ഐ.പി.എല്‍ ക്രിക്കറ്റിനെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴു മുതൽ മൈ ജിയോ ആപ്പിലൂടെയാണു ധൻ ധനാ ധൻ തൽസമയ ക്രിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക.

ഹാസ്യതാരം സുനിൽ ഗ്രോവറും ക്രിക്കറ്റ് കമന്‍റെറ്റർ സമീർ കൊച്ചാറും ചേർന്ന് അവതരിപ്പിക്കും. കപിൽദേവ്, വീരേന്ദ്ര സെവാഗ് തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴരയ്ക്കാണു ഷോ. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമിൽ 11 ഭാഷകളിൽ പങ്കെടുക്കാം. ഏഴ് ആഴ്ചകളിലായി 60 മൽസരങ്ങളുണ്ടാകും. കാറുകളും മുംബൈയിൽ ഒരു പ്രീമിയം വീടുമടക്കം ഒട്ടേറെ സമ്മാനങ്ങളാണു ലൈവ് ഗെയിമിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്.

2 thoughts on “ജിയോയുടെ ഐപിഎല്‍ ക്രിക്കറ്റ് ഓഫര്‍: 251 രൂപയ്ക്ക് 102 ജിബി ഡേറ്റ”

  1. JamesNup says:

    The scent of this terpene shade – melonade strain is really good and ingenuous, not too strong but mollify clear in the superlative way. It blends smoothly and adds a much better flavor profile without compelling all things else. Orderly a slight amount makes a difference, which says a plight with reference to the quality. The packaging was healthy, shipping was faithful, and the whole experience felt reliable. Really decent produce and joined I’d joyfully uncalled-for again.

Leave a Reply

Your email address will not be published. Required fields are marked *