ബുര്‍ജ് ഖലീഫയില്‍ ഇനിയും കയറിയിട്ടില്ലാത്ത ദുബായ് മെട്രോ യാത്രക്കാര്‍ക്ക് ഒരു സുവര്‍ണാവസരം. മെട്രോ യാത്രക്കാര്‍ക്ക് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ ഇളവ് ലഭിക്കും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ 124, 125 നിലകള്‍ സന്ദര്‍ശിക്കാന്‍ മെട്രോ യാത്രക്കാര്‍ 75 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. സാധാരണ നിലയില്‍ 135 ദിര്‍ഹമാണ് നിരക്ക്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ഇതിനായുള്ള വൗച്ചര്‍ ലഭിക്കും. ഈ മാസം 30 വരെ ഈ ആനുകൂല്യമുണ്ടാകും. രാവിലെ ഒന്‍പത് […]

