രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ പണിപുരയിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായി തുടങ്ങും. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ടിവിഎസ്. ഗ്രീന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്അപ്പായ ആള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ സഹകരണത്തോടെയാണ് ടിവിഎസ് ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. മണിക്കൂറില്‍ 138 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനം നിര്‍മിക്കാനാണ് ഈ കമ്പനികള്‍ തയാറെടുക്കുന്നത്. 200 മുതല്‍ 250 സിസിക്ക് സമാനമായ ശേഷിയുള്ള മോട്ടോറായിരിക്കും ഈ […]

