തിരഞ്ഞെടുപ്പിന്റ തിരക്കുകള്‍ കഴിഞ്ഞ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി കേദാര്‍നാഥിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഹയാണ് വാര്‍ത്തകളിലെ താരം. മോദിയുടെ ധ്യാന ഗുഹയുടെ പ്രത്യേകതകളും സൗകര്യങ്ങളും ചര്‍ച്ചകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 12200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൃത്രിമ ഗുഹയ്ക്ക് എടുത്തു പറയേണ്ട പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഗുഹയുടെ വിശേഷങ്ങളിലേക്ക്. കേദാര്‍നാഥ് ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കേദാര്‍നാഥ്. ശിവന്റെ 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടനത്തിന്റെ […]
Tag Archives: ഹിമാലയ
ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. ആ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) ഇതു തന്നെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ന്മഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ നിഴലിക്കുന്ന തടാകങ്ങളും നിബിഡ വനങ്ങളും വിവിധ പക്ഷിമൃഗാദികളാല്‍ സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. […]
അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ […]



