Tag Archives: കുമരകം

കുമരകത്തിനൊപ്പം കാണാം വൈക്കം കാഴ്ചകളും

സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍ പിന്നിട്ടാല്‍ വൈക്കത്ത് എത്തിച്ചേരാം കായല്‍ക്കാറ്റേറ്റ് വിശ്രമിക്കാന്‍ വൈക്കം ബീച്ച് കായല്‍ക്കാറ്റേറ്റ് വിശ്രമിക്കണമെങ്കില്‍ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായല്‍ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശില്‍പങ്ങളാണ്. […]

യാത്ര കുമരകത്തേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്‌ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം. പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ […]

അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്ത് ഹെറിറ്റേജ് ഹോം; ഒരാള്‍ക്ക് 800 രൂപ

കേരളത്തിന്റെ നെതര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കുമരകത്ത് അവധിക്കാലം വന്നാസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വേനലവധി തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്റെ സമയമാണ്. കുടുംബമായും കൂട്ടമായുമൊക്കെ അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാന്‍ മലയാളികളെല്ലാം തയാറായിക്കഴിഞ്ഞു. കായല്‍കാഴ്ചകള്‍ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീന്‍ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികള്‍ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാന്‍ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രന്‍ പാക്കേജ് കൂടി. കൂട്ടമായി എത്തുന്നവര്‍ക്ക് അവധി അടിച്ചുപൊളിക്കാനും കായല്‍യാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാള്‍ 800 രൂപ […]

കുമരകത്ത് ശിക്കാരി ബോട്ടിറക്കി സഹകരണ വകുപ്പ്

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ശിക്കാരി ബോട്ട് സര്‍വീസ് ടൂറിസം രംഗത്ത് മാതൃകയാകുന്നു. ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലുപ്പമുള്ള ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്തുനിന്നാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപവരെ ചാര്‍ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് […]

സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കുമരകം ഗേറ്റ് വേ റിസോര്‍ട്ട്

പ്രളയാനന്തരം ആലപ്പുഴ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. പുതുവര്‍ഷം ആരംഭിച്ചത്തോടെ ആലപ്പുഴയിലെത്തുന്ന സഞ്ചാരികളേയും കാത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകങ്ങളായ പാക്കേജുകളുമായി വിവിധ റിസോര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു. അത്തരത്തിലെ ഒന്നാണ് കെ ടി ഡി സിയുടെ തണ്ണീര്‍മുക്കത്തെ കുമരകം ഗേറ്റ് വേ റിസോര്‍ട്ട്. ചേര്‍ത്തലയില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് തണ്ണീര്‍മുക്കത്തേക്ക്. പ്രധാന ജങ്ഷനില്‍ത്തന്നെയാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്നുമാറി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയത്തനിമ വിളിച്ചോതുന്ന കോട്ടേജുകളാണ് പ്രധാന ആകര്‍ഷണം. […]

പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍

കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പൂവാര്‍ തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന […]

സഞ്ചാരികള്‍ക്ക് ഹൈടെക്ക് ചൂണ്ടയുമായി കുമരകം

വിനോദ സഞ്ചാരികളുടെ ചൂണ്ടയിടീല്‍ കിഴക്കന്‍ മേഖലയില്‍ നിന്നു കുമരകം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ ഇപ്പോള്‍ ഹൈടെക് ചൂണ്ടയുമുണ്ടാകും. ഞായറാഴ്ച ദിവസങ്ങളിലാണു ചൂണ്ടയിടീല്‍ വിനോദ സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരവും ഒപ്പം വീട്ടിലെ കറിക്കു മീനും ലഭിക്കും. നാലുപങ്കു കായല്‍ ഭാഗത്താണു ഇത്തരക്കാരുടെ ചൂണ്ടയിടീല്‍. ബോട്ട് ടെര്‍മിനലിനായി കായലിലേക്ക് ഇറക്കി പണിതിരിക്കുന്ന ഭാഗത്തിരുന്നാണു മീന്‍പിടിത്തം. നൂറിലേറെ പേര്‍ക്ക് ഇവിടെ ഇരുന്നു കായല്‍ കാറ്റേറ്റു ചൂണ്ടയിടാനാകും. ചൂണ്ട കായലിലേക്കു നീട്ടിയെറിഞ്ഞാല്‍ ഏറെ അകലെ പോയി വീഴും. ചൂണ്ടയില്‍ മീന്‍ […]

കരുത്തോടെ കുമരകം

പ്രളയത്തിന് ശേഷം കുമരകത്തേക്ക്  വിദേശ വിനോദ സഞ്ചാരികളുടെ വരവേറി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദേശികളുടെ ബുക്കിങ് ഒക്ടോബര്‍, നവംബര്‍ വരെ പൂര്‍ത്തിയായി. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ 27 അംഗ സംഘം കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തി. നാട്ടുമ്പുറത്തെ നിത്യ ശീലങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തി. കയര്‍ പിരിക്കല്‍, ഓലമെടച്ചില്‍, പായ നെയ്ത്ത്, എന്നിവ കുമരകത്ത് എത്തിയ സഞ്ചാരികള്‍ നേരിട്ട് കണ്ട് ആസ്വദിച്ചു. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ സഞ്ചാരികള്‍ക്ക് ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാന്‍ ആവേശമായി. കാഴച്ചകള്‍ക്കപ്പുറം രുചിയിലെ വൈവിധ്യവും അവരെ […]

കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റമില്ല ; കുമരകത്തെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റർമാരുടെ സാക്ഷ്യം

സഞ്ചാരികൾക്ക്  കേരളത്തോടുള്ള  പ്രിയം തകർക്കാൻ  പ്രളയത്തിനും  കഴിഞ്ഞില്ല. .കേരളം ഇപ്പോഴും  മനോഹരമെന്ന സാക്ഷ്യപത്രം  നൽകുന്നത്  വിദേശ  രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരാണ് .   ഇവർ ഇന്ന് കുമരകം സന്ദർശിച്ചു.   ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് ടൂര്‍ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുമരകത്ത് എത്തിയത് . പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇങ്ങനെ […]