നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാന്‍ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് ജമ്മു കാശ്മീര്‍ വരെ കണ്ടറിയുവാനായി വിദേശികളടക്കം ഇവിടെ എത്തും. കടല്‍ കടന്ന് ഈ നാടിനെ കാണാനെത്തുന്നവര്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം… ഡെല്‍ഹി ഇന്ത്യയുടെ ചരിത്രവും ഭാവിയും തീരുമാനിക്കുന്ന, സ്മരണകളുറങ്ങുന്ന ഇടമെന്ന നിലയില്‍ മിക്കവരും കാല്കുത്തുന്ന ഇടമാണ് ഡെല്‍ഹി. അപൂര്‍വ്വങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഒക്കെയായി […]
Tag Archives: ആഗ്ര
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആഗ്രക്ക് സമീപം മഥുര, ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, എന്‍ജിഒ-യും വനംവകുപ്പുമാണ് ആശുപത്രിക്ക് പിന്നില്‍. 12,000 ചതുരശ്രയടി സ്ഥലത്തുള്ള ആശുപത്രിയില്‍ പരിചരണത്തിനായി 4 ഡോക്ടര്‍മാര്‍, ഡിജിറ്റല്‍ എക്സ് റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്സ് റേ, അള്‍ട്രാ സോണാഗ്രഫി, ഹൈഡ്രോതെറാപ്പി തുടങ്ങി നൂതനമായ പല ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലായിരുന്നു ആദ്യം ആന ആശുപത്രിക്കായി […]
ഇന്ത്യന്‍ സഞ്ചാരികള്‍ പ്രിയപ്പെട്ടെ ഇടമായി മാറിയിരിക്കുകയാണ് ചൈനയുടെ വന്മതില്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്മതില് കാണുവാനായി ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 54 ശതമാനം ഡല്‍ഹി നിവാസികളാണ് ഇവിടേക്ക് പോയത്. മികച്ച യാത്ര സൗകര്യം, കുറഞ്ഞ വിമാന നിരക്ക് ഇതൊക്കെയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറാന്‍ കാരണം.2018 ജനുവരി മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യന്‍- ബീജിംഗ്് വിമാന നിരക്ക് 19,459 രൂപയായിരുന്നു. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സഞ്ചാരികളില്‍ […]



