Category Archives: Malayalam

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം പുനരാരംഭിച്ചു

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അപൂര്‍വ ഇനം സസ്യങ്ങളുടെ കാഴ്ച ഒരുക്കുന്നതിന് തയ്യാറാക്കിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണ ജോലി പുനരാരംഭിച്ചു. മൂന്നാര്‍  ഗവണ്‍മെന്റ് കോളേജിന് സമീപം നിര്‍മാണ ജോലി പൂര്‍ത്തീകരിക്കുന്ന വേളയിലായിരുന്നു പ്രളയം വന്നത്. പ്രളയത്തെത്തുടര്‍ന്ന് നിലച്ച് പോയ നിര്‍മാണ ജോലിയാണ് വീണ്ടും പുനരാരംഭിച്ചത്. മഴയില്‍ മലയിടിഞ്ഞ്‌ തകര്‍ന്ന ഭാഗങ്ങളിലെ മണ്ണ് നികത്തുന്ന പണികളാണ് ഇപ്പോള്‍ പുരോഗമിച്ചോണ്ടിരിക്കുന്നത്.

വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി ക്യാമറക്കണ്ണുകളില്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനി ക്യാമറകള്‍. ജില്ലയില്‍ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ളാട് തടാകം, കാന്തന്‍പാറ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പൂക്കോട്ട് നേരത്തേതന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ ഒമ്പത് ക്യാമറകള്‍ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,12,500 രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ളാടിന് 7,96,250, കാന്തന്‍പാറയില്‍ എട്ട് ക്യാമറകള്‍ക്ക് 4,28,750 രൂപ […]

പൂക്കോടും കര്‍ലാടും കൂടുതല്‍ ബോട്ടുകള്‍ വരുന്നു

സന്ദര്‍ശകര്‍ക്ക് ജലാശയ സൗന്ദര്യം നുകരാന്‍ പൂക്കോടും കര്‍ലാടും പുതിയ ബോട്ടുകള്‍ ഇറക്കും. 40 തുഴബോട്ടുകളാണ് പുതുതായി വാങ്ങുന്നത്. ഇതില്‍ 20 എണ്ണത്തില്‍ നാലു വീതം ഇരിപ്പിടങ്ങളുണ്ട്. രണ്ടു വീതം സീറ്റുള്ളതാണ് മറ്റുള്ളവ. പുതിയ ബോട്ടുകള്‍ ഈ മാസം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തും. തുഴബോട്ടുകള്‍ക്കു പുറമേ 17 ഫൈബര്‍ കയാക്കിംഗ് ബോട്ടുകളും അഞ്ച് ഫൈബര്‍ ഡിങ്കികളുമാണ് വാങ്ങുക. പുതിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാ-ര കേന്ദ്രങ്ങളാണ് പൂക്കോടും കര്‍ലാടുമുള്ള ശുദ്ധജല തടാകങ്ങള്‍. നിലവില്‍ പൂക്കോട് […]

ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനിയുമായി ഇന്‍ഡസ് മോട്ടേഴ്‌സ് രംഗത്ത്

ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വാടക കാറുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് എത്താന്‍ ഇനി ഒരു ക്ലിക്കിന്റെ അകലം മാത്രം. സംസ്ഥാനത്തുടനീളം വാടക കാറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സ് ആണ് സര്‍വീസിന് പിന്നില്‍. ഇനി കാറുകള്‍ ഒരു ക്ലിക്കിനരികെ നിങ്ങളുടെ അടുത്തെത്തും. ഇന്‍ഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ […]

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മഹാബലേശ്വര്‍

പശ്ചിമ മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മഹാബലേറിലും പാഞ്ച്ഗണിയിലും സന്ദര്‍ശക പ്രവാഹം തുടങ്ങി. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്തെ പ്രധാന സീസണില്‍ സന്ദര്‍ശകര്‍ കുറഞ്ഞതിന്റെ ആഘാതത്തില്‍നിന്ന് ഇത്തവണ തിരിച്ചുകയറാനാകുമെന്ന കണക്കുകൂട്ടലിലാണു ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും കച്ചവടക്കാരും.ദീപാവലി അവധിയോടെയാണു സീസണു തുടക്കമാകുന്നത്. സമുദ്രനിരപ്പില്‍നിന്നു 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വതമേഖലയാണു മഹാബലേശ്വര്‍. വേനലില്‍ സംസ്ഥാനം വെന്തുരുകുമ്പോഴും തണുപ്പുള്ള ഇവിടെ അക്കാലമാണു പ്രധാന സീസണ്‍. ക്ലീന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന പാഞ്ച്ഗണിയില്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കുറവാണെങ്കിലും സംസ്ഥാനത്ത് […]

രാഷ്ട്രീയ പിരിമുറുക്കത്തില്‍ ശ്രീലങ്ക; പ്രതിസന്ധിയില്‍ ടൂറിസം

രണ്ടു പ്രധാനമന്ത്രിമാര്‍ ബലാബലം പരീക്ഷിക്കുന്ന ശ്രീലങ്കയില്‍ തിരിച്ചടിയേറ്റു ടൂറിസം. പ്രധാനമന്ത്രി വിക്രമ സിംഗയോ രാജപക്സെയോ എന്ന് പാര്‍ലമെന്റ് ഉറപ്പു വരുത്താനിരിക്കെ വിവിധ വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളാണ് ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്‌. യാത്ര ചെയ്യേണ്ട മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് തെരഞ്ഞെടുത്ത് അധിക സമയമാകും മുന്‍പേ ശ്രീലങ്കയില്‍ പ്രതിസന്ധി ഉടലെടുത്തു. രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ സിംഹഭാഗവും ടൂറിസത്തില്‍ നിന്നുള്ള വരുമാനമായിരുന്നു. വരുംവര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ്‌ ഉണ്ടാവുമെന്നായിരുന്നു ശ്രീലങ്കന്‍ വിനോദ […]

സുവര്‍ണ പുരസ്‌ക്കാര നേട്ടത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍

കുമരകത്തെ ഉത്തരവാദിത്ത ടൂറിസം വീണ്ടും ലോകത്തിന്റെ നെറുകയില്‍. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കുമരകത്തെ ഉത്തരവാദിത്ത ടൂറിസം മിഷന് സുവര്‍ണ പുരസ്‌ക്കാരം ലഭിച്ചു. ടൂറിസം രംഗത്തെ ഏറ്റവും വലിയ അവാര്‍ഡ് നേട്ടമാണ് ഇതോടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കൈവരിച്ചത്. ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പ് […]

വൈക്കം-എറണാകുളം അതിവേഗ ബോട്ട് ; ‘വേഗ 120’ എറണാകുളത്ത് എത്തി

വൈക്കം-എറണാകുളം റൂട്ടില്‍ അതിവേഗ യാത്രയൊരുക്കി ജലഗതാഗത വകുപ്പിന്റെ ‘വേഗ-120’ എറണാകുളത്തെത്തി. വൈക്കത്തു നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട ബോട്ട് 9.25-നാണ് എറണാകുളം ബോട്ട് ജെട്ടിയിലെത്തിയത്. ഒന്നര മണിക്കൂര്‍ സമയമാണ് വൈക്കം-എറണാകുളം യാത്ര പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിങ്കളാഴ്ച അഞ്ച് മിനിറ്റ് നേരത്തെ ബോട്ട് എത്തി. സാധാരണ കംപാര്‍ട്ട്മെന്റില്‍ 61 പേരും ശീതീകരിച്ച കംപാര്‍ട്ട്മെന്റില്‍ 10 പേരുമായാണ് ബോട്ട് എറണാകുളത്തെത്തിയത്. ഇതിലും നേരത്തെ എത്താന്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് എറണാകുളം ട്രാഫിക് കണ്‍ട്രോളര്‍ എം. സുജിത്ത് […]

ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു. 500 ല്‍ അധികം ഇനത്തില്‍പ്പെട്ട പൂമ്പാറ്റകള്‍ ഉത്തരാഖണ്ഡില്‍ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങള്‍ കാണിക്കുന്നത്. പൂമ്പാറ്റകള്‍ അധികം ഉള്ള പ്രദേശങ്ങളില്‍ കാണുന്ന സമൂഹങ്ങള്‍ക്ക് അവയെ പറ്റി ശരിയായ അറിവുള്ളതിനാല്‍ അത്തരം സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാകും ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക. ഇത് പൂമ്പാറ്റകളുെട വാസമേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപകരിക്കും എന്ന് കരുതപ്പെടുന്നു. ദ് കോമണ്‍ പീകോക്ക് എന്ന പൂമ്പാറ്റ വര്‍ഗത്തെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുള്ളത്. 130 ഓളം ഇനം പൂമ്പാറ്റകള്‍ […]

ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സൗദി

സ്‌പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തില്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ മുതല്‍ മുടക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിര്‍ജിന്‍ ഗ്രൂപ്പിലെ ചില കമ്പനികള്‍ സ്‌പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി മുതല്‍ മുടക്കാന്‍ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിര്‍ജിന്‍ ഗ്രൂപ്പ്. സ്‌പേസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക. […]

ലണ്ടൻ ട്രാവൽ മാര്‍ക്കറ്റിന് തുടക്കം: കേരള പവിലിയൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ പ്രമുഖ ട്രാവല്‍ മാര്‍ട്ടായ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പിന് തുടക്കമായി. നവംബര്‍ ഏഴ് വരെ നടക്കുന്ന ട്രാവല്‍ മാര്‍ട്ടില്‍ 182 രാജ്യങ്ങളില്‍ നിന്ന് 50,000 പ്രതിനിധികള്‍ പങ്കെടുക്കും. ‘ഐഡിയാസ് അറൈവ് ഹിയര്‍’ എന്ന ആശയമാണ് ഈ വട്ടത്തെ ട്രാവല്‍ മാര്‍ക്കറ്റിന്റെ തീം. കഴിഞ്ഞ നാല് ദശാബ്ദ കാലയളവില്‍ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റ് മികച്ച നേട്ടമാണ് കൈവരിച്ചത്. 1980ല്‍ ലണ്ടന്‍ ഒളിമ്പിയയില്‍ വെറും 40 രാജ്യങ്ങളും 221 പ്രദര്‍ശകരും, 9,000 വ്യാപാര സന്ദര്‍ശകരും മാത്രം പങ്കെടുത്ത് […]

യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിനി ആനകളുടെ പറുദീസ

സഞ്ചാരികളുടെ ആനന്ദത്തിനായി നടത്തുന്ന ആന സവാരിയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോളും പല ഭാഗത്തും ഇത് നടക്കുന്നുണ്ട്. എന്നാല്‍ വിയറ്റ്‌നാമില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത അങ്ങനെ അല്ല. വിയറ്റ്‌നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധാരാളം സഞ്ചാരികള്‍ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആന സവാരിക്കായി എത്തിയിരുന്നു. എന്നാല്‍ തടങ്കലില്‍ വെച്ചിരുന്ന നാല് ആനകളെ അധികൃതര്‍ ഈ മാസം ആദ്യം തുറന്നു വിട്ടു. […]

ഹലോവീന്‍ ഉല്‍സവത്തിന് പറയാനുണ്ട് 2000 വര്‍ഷത്തെ ചരിത്രം

പൈശാചിക വേഷം, ഭൂതാവാസമുള്ള വീട്, ഭയപ്പെടുത്തുന്ന സിനിമകള്‍ അങ്ങനെ പലതും ഹലോവീന്‍ ദിവസങ്ങളില്‍ കാണാം. ഇത് കാണാനായി മാത്രം ധാരാളം സഞ്ചാരികള്‍ യുണൈറ്റഡ് സ്റ്റേസില്‍ എത്താറുണ്ട്. എന്നാല്‍ പലര്‍ക്കും ഹാലോവീന്‍ എന്ന ഈ ഉത്സവത്തിന്റെ ചരിത്രം അറിയില്ല. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ ജീവിച്ച സെല്‍ട്‌സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. […]

സഞ്ചാരികളുടെ തിരക്ക് കാരണം അടച്ച ബോറാക്കെ ദ്വീപ് വീണ്ടും തുറന്നു

പതിറ്റാണ്ടുകളായുള്ള സഞ്ചാരികളുടെ അനിയന്ത്രിതമായ ഒഴുക്ക് മൂലം നാശം സംഭവിച്ച ഫിലിപ്പീന്‍സിലെ പ്രശസ്തമായ ദ്വീപായ ബോറാക്കെ അധികൃതര്‍ അടച്ചിട്ടിരുന്നു. ഇപ്പോള്‍ ബോറാക്കെ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഞ്ചാരികളുടെ ഒഴുക്ക് മൂലം ദ്വീപില്‍ ഒരുപാട് നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഏപ്രില്‍ മാസമാണ് ദ്വീപ് സന്ദര്‍ശകര്‍ക്കായി അടച്ചത്. ഹോട്ടലില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ നേരെ കടലിലേക്കാണ് ഒഴുക്കുന്നതെന്നും ഇത് കാരണം ദ്വീപ് ഒരു മാലിന്യക്കൂമ്പാരം ആയെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍ട്ടെ കുറ്റപ്പെടുത്തിയതിന് ശേഷമാണ് ദ്വീപ് അടക്കാന്‍ അധികൃതര്‍ […]

യാത്രക്കാര്‍ക്ക് ഔഷധസസ്യതൈകള്‍ സമ്മാനമായി നല്‍കി കൊച്ചി മെട്രോ

യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്. അശോകം മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുഷ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ […]