Category Archives: Top Stories Malayalam

ഈ തീവണ്ടി യാത്ര എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കും

ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് തന്റെ ജീവിത സഖിയായ സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ നീരാവി തീവണ്ടി. അന്നവര്‍ ഒരു തീരുമാനത്തിലെത്തി വിവാഹം കഴിയുമ്പോള്‍ ആദ്യയാത്ര ഇന്ത്യയിലെ കാട്ടിലൂടെയുള്ള നീരാവി തീവണ്ടിയില്‍ തന്നെ ആകണമെന്ന്. രണ്ടാഴ്ച മുന്‍പ് വിവാഹിതരായ ഗ്രഹാമും സില്‍വിയയും സുഹൃത്തുക്കളില്‍ നിന്നാണ് ഇന്ത്യയിലെ  നീരാവി തീവണ്ടിയെക്കുറിച്ചറിയുന്നത്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ യാത്രക്കൊരു  പ്രത്യേകതയുണ്ട്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. […]

നവകേരളം ഒന്നിച്ചു നിര്‍മിക്കാം; പ്രളയക്കെടുതിയില്‍ നിയമസഭ അംഗീകരിച്ച പ്രമേയം

2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു. കേരളത്തിലെ 981 വില്ലേജുകളിലായി […]

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്

പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്. നൂറു കുടുംബങ്ങള്‍ക്ക് വേണ്ട ഗൃഹോപകരണങ്ങളും അവശ്യ വസ്തുക്കളും നല്‍കുകയാണ് ലക്‌ഷ്യം. കൊടുങ്ങല്ലൂരിനു സമീപത്തെ പഴമ്പള്ളിത്തുരുത്ത് നിവാസികള്‍ക്കാണ് സഹായമെത്തിക്കുകയെന്നു ക്ലബ്ബ് പ്രസിഡന്റ് വിനേഷ് വിദ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല എന്ന തിരിച്ചറിവാണ് ഈ നാട്ടുകാരെ സഹായിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടറിഞ്ഞതുമാണ്. അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പു വരുത്താന്‍ രണ്ടു ദിവസം തുരുത്തില്‍ സര്‍വേ നടത്തും. ഇത് ആരംഭിച്ചു കഴിഞ്ഞു. […]

മുതിരപ്പുഴയില്‍ ജലമിറങ്ങിയപ്പോള്‍ കണ്ട കൗതുകക്കാഴ്ച്ച

പ്രളയക്കെടുതിയില്‍ കുത്തിയൊലിച്ചൊഴുകിയ മുതിരപ്പുഴ ഇപ്പോള്‍ ശാന്തത കൈവരിച്ചിരിക്കുകയാണ്. എന്നാല്‍  പുഴ പ്രളയത്തിന് ശേഷം ബാക്കി വെച്ചതൊരു അത്ഭുതക്കാഴ്ച്ചയാണ്. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമുള്ളത്. കൊച്ചി -ധനുഷ്‌കോടി പാലത്തിന് സമീപമാണ് ഈ കാഴ്ച. കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന […]

ആരും കൊതിക്കും ജോലി മെക്‌സിക്കോയില്‍; ശമ്പളം 85 ലക്ഷം

സഞ്ചാരിളുടെ സ്വപ്‌ന നഗരമാണ് മെക്‌സിക്കോ അവിടുത്തെ മികച്ച് റിസോര്‍ട്ടായ വിഡാന്തയില്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച് ജോലിയായിരിക്കാം ഇത്. കാര്യം വളരെ സിമ്പിളാണ്. റിസോര്‍ട്ടില്‍ പൂര്‍ണസമയ താമസം അവിടെയുള്ള മികച്ച മെക്‌സിക്കന്‍ ഷെഫ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കരീബിയന്‍ സമുദ്രത്തിലെ തിമിംഗല കുഞ്ഞുങ്ങള്‍ക്കൊപ്പം ഓളങ്ങളില്‍ നീന്തി കുളിക്കണം. അങ്ങനെയൊരു മികച്ച വിനോദസഞ്ചാരിയാവുകയാണ് ജോലി. ശമ്പളമാണ് ആരെയും ആകര്‍ഷിക്കുന്നത്. എണ്‍പത് ലക്ഷത്തിന് മുകളില്‍. പണം മാത്രമല്ല ഭക്ഷണത്തിനുള്ള കാര്‍ഡുകള്‍, യാത്രചെലവും ഒപ്പം കിട്ടും. അപേക്ഷ അയച്ച് […]

ബഹിരാകാശത്തേക്ക് പോകാന്‍ ഗഗന്‍യാന്‍; യാത്രക്കാരെ ക്ഷണിച്ച് ഉടന്‍ പരസ്യം

സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ ഉടന്‍ സജ്ജമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു മുന്‍പു നടത്താന്‍ ഐഎസ്ആര്‍ഒ സജ്ജമാണെന്നു ഡയറക്ടര്‍ കെ ശിവന്‍ അറിയിച്ചു. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടന്‍ പരസ്യം നല്‍കും. അവര്‍ക്കു മൂന്നു വര്‍ഷത്തോളം പരിശീലനവും നല്‍കും. ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണു മുന്‍ഗണന. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ ഏര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കുക. മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം […]

അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് അനുവദിച്ച് സൗദി വീണ്ടും ചരിത്രത്തിലേക്ക്

വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരങ്ങള്‍ തുറന്നതോടെ ആകെ അപേക്ഷ നല്‍കിയ രണ്ടായിരത്തോളം പേരില്‍ നാനൂറു പേരും സ്ത്രീകളായിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് ഇപ്പോള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താന്‍ ലൈസന്‍സ് അനുവദിച്ചിരിക്കയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ കൂടുതലായി രംഗത്തു വരുന്ന സൗദിയില്‍ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകള്‍ കൂടി രംഗപ്രവേശനം […]

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും […]

കടലിന്റെ മക്കളുടെ ത്യാഗത്തിനും സേവനത്തിനും സര്‍ക്കാരിന്റെ ആദരവ്

സംസ്ഥാനം വിറങ്ങലിച്ച പേമാരിയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിച്ച 65000 ആളുകളെ ആശയുടെയും സന്തോഷത്തിന്റെയും പുറംതുരുത്തുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ 3000 ത്തൊളം മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് ആഗസ്റ്റിലുണ്ടായത്. ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ വിവിധ ജില്ലകളില്‍ നിന്ന് ഔട്ട്‌ബോട് എഞ്ചിന്‍ ഘടിപ്പിച്ച 669 വളളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നോട്ട് വരികയുണ്ടായി. ഉത്തരവ് കാത്തു നില്‍ക്കാതെ സ്വന്തം നടിന്റെ രക്ഷയ്ക്കായി കൈ, മെയ്യ് മറന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നുളള സമൂഹത്തിന്റെ […]

അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ

റെയില്‍വേ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. കാലത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെയില്‍വേയെ പരിഷ്‌കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിലുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുമെന്നും റെയില്‍വേ ഉന്നതവൃത്തങ്ങള്‍ വിശ്വസിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് മടുപ്പ് ഉളവാക്കാറുണ്ട്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് റെയില്‍വേ. ഇതിലുടെ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയും റെയില്‍വേ വെച്ചുപുലര്‍ത്തുന്നു. ട്രെയിനില്‍ ഷോപ്പിങിനുളള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് റെയില്‍വേ ഗൗരവമായി ആലോചിക്കുന്നത്. പ്രീമിയം ട്രെയിനുകളില്‍ നടപ്പിലാക്കി വിജയിച്ചാല്‍ മറ്റു ദീര്‍ഘദൂര ട്രെയിനുകളിലും […]

സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇനി മധുബനി തിളക്കത്തില്‍

ബിഹാറിലെ ദര്‍ഭാംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനാണ് ചിത്രകാരികള്‍ മധുബനിയുടെ ചാരുത നല്‍കിയത്. സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ഒന്‍പത് ബോഗികള്‍ ചിത്രം വരച്ച് തീരുന്നതിനായി ഒരു മാസമാണ് വേണ്ടി വന്നത്. 50 ചിത്രകാരികളാണ് ബിഹാറിന്റെ തനത് ചിത്രംവര ശൈലിയായ ‘മധുബനി’ ബോഗികളിലേക്ക് പകര്‍ത്തിയത്. രാത്രിയും പകലും ഒരുപോലെ സമയമെടുത്താണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് ചിത്രാലംകൃതമായ ട്രെയിന്‍ യാത്ര ആരംഭിച്ചത്. ചിത്രകലാരീതി രാജ്യമെങ്ങും […]

വിപണി കീഴടക്കാന്‍ സാംസങ് ഗ്യാലക്‌സി എ8 സ്റ്റാര്‍ എത്തി

ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി എ8 സ്റ്റാറുമായി വിപണി കീഴടക്കാന്‍ സാംസങ് എത്തി. കഴിഞ്ഞ ജനുവരിയില്‍ സാംസങ് വിപണിയിലെത്തിച്ച ഗ്യാലക്‌സി എ8 ന്റെ അപ്‌ഡേറ്റ് ചെയ്ത മോഡലാണ് ഗ്യാലക്‌സി എ8 സ്റ്റാര്‍. 34,990 രൂപ മുതലാണ് ഗ്യാലക്‌സി എ8 സ്റ്റാറിന്റെ വില ആരംഭിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി -സൂപ്പര്‍ അമോള്‍ഡ് (AMOLED) ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറകളുമാണ് എ8 സ്റ്റാറിന്റെ പ്രത്യേകത. വീഡിയോ കാണാനും മറ്റുമായി മികച്ച ഡിസ്പ്ലേ റേഷ്യോയും (18.5:9) എ8 […]

കുതിരാന്‍ തുരങ്കം തുറന്നു

കുതിരാന്‍ തുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കം ഇന്ന് തുറന്നു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയായവും തുരങ്കത്തിലൂടെയുള്ള ഗതാഗതം. വെള്ളപ്പൊക്ക ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളൂ. പൊലീസ് വാഹനം, ആംബുലന്‍സ്, മറ്റു അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളു. മറ്റു വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചു ദിവസത്തേക്ക് വേണ്ടി മാത്രമാണ് തുരങ്കം തുറന്ന കൊടുത്തത്. രാവിലെ 8 മണിയ്ക്ക് തുറന്ന തുരങ്കം രാത്രി 9 മണിയ്ക്ക് അടയ്ക്കും.

പ്രളയക്കെടുതി: പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി

കൊച്ചി: ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേര്‍ന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്. അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന്‍ സംവിധാനം […]

പ്രായം കൂടും തോറും ഈ വാഹനങ്ങള്‍ക്ക് മൂല്യം കൂടും

1. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് കൊളോണിയല്‍ കാലം ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബ്രിട്ടീഷ് കമ്പനി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിച്ച 4-സ്‌ട്രോക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ മോട്ടോര്‍ സൈക്കിള്‍ ആണിത്. 1971 ല്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നിലച്ചു. ഇപ്പോള്‍ ഈ ബ്രിട്ടീഷ് കമ്പനിയുടെ പിന്തുടര്‍ച്ചക്കാര്‍ ആയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സ് ( ചെന്നൈ , ഇന്ത്യ) ആണ് ഈ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ ഏക ആശ്രയമായിരുന്നു […]