Category Archives: Aviation

വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു

ഹൈദരബാദ് -ബംഗ്ലൂരു സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു.അപകടത്തെത്തുടര്‍ന്ന് റണ്‍വെ താല്‍കാലികമായി അടച്ചു. സ്‌പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനമാണ് ഇന്ന് പുലര്‍ച്ചെ ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിമാറിയത്. ഇതേ തുടര്‍ന്നാണ് വിമാന സര്‍വീസ് വഴിതിരിച്ച് വിട്ടത്. ബംഗ്ലൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നെയിലേക്കും, രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തുരിലേക്കും ആണ് തിരിച്ച് വിട്ടത്.

ഹാക്കര്‍ പിടിമുറുക്കി എയര്‍ ഇന്ത്യ കുടുങ്ങി

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിന പിന്നിലെന്നാണ് സൂചന. ഇന്നു പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെത്. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. തുര്‍ക്കി അനുകൂല ട്വീറ്റുകള്‍ ഈ സമയത്ത് പേജില്‍ പ്രതക്ഷ്യപ്പെട്ടിരുന്നു. ഇതുകൂടാതെ ഒരു ട്വീറ്റ് കൂടി പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു. എയര്‍ […]

നിരവധി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ: യാത്രക്കാര്‍ പെരുവഴിയില്‍

പറക്കലിനിടയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ള എന്‍ജിന്‍ ഘടിപ്പിച്ച  വിമാനങ്ങള്‍ സര്‍വീസ് അടിയന്തരമായി നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അടിയന്തിരമായി വിമാനം നിലത്തിറക്കിയതിനെത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയ്ക്കും, ഗോ എയറിനുമാണ്‌  നിര്‍ദേശം നല്‍കിയത് ഇന്‍ഡിഗോ മാത്രം 47 വിമാനങ്ങള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കി. എ320 വിമാനങ്ങളില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ ഏറെ നാളായി തകരാറ് നേരിടുകയാണ്. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ […]

സെര്‍ബിയയില്‍ നിന്ന് ഇറാനിലേക്കിനി നേരിട്ട് വിമാനം

ഇരുപത്തിയേഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇറാനും സെര്‍ബിയയും നേരിട്ടുള്ള വിമാനസര്‍വീസ് പുനഃസ്ഥാപിച്ചു.ഇറാന്‍ എയറിന്റെ വിമാനം ശനിയാഴ്ച ബെല്‍ഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തിലെത്തി. ടെഹ്റാനില്‍നിന്ന് ബെല്‍ഗ്രേഡിലേക്ക് ആഴ്ചയില്‍ രണ്ടുതവണ ഇറാന്‍ എയര്‍ സര്‍വീസ് നടത്തും. വിസാ ഉദാരവത്കരണത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിച്ചത്. യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് പുതിയൊരു മാര്‍ഗം ഇത് തുറന്നുനല്‍കുമെന്ന ആശങ്കയും സജീവമായി. മാര്‍ച്ച് 19 മുതല്‍ ഇരു രാജ്യതലസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായി ഇറാനിലെ മറ്റൊരു വിമാനക്കമ്പനിയായ ഖ്വെഷം എയര്‍ അറിയിച്ചു.

3000 രൂപയ്ക്ക് വിദേശയാത്ര; ഗള്‍ഫ് യാത്രക്കാര്‍ക്കും ആശ്വാസം

വിദേശയാത്ര നടത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ല. വിഷമിക്കേണ്ട- വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി  രംഗത്തുണ്ട്. കൊച്ചിയില്‍ നിന്നും കുലാലംപൂരിലേക്ക് പോകാന്‍ 2,999 രൂപ മാത്രം. എയര്‍ ഏഷ്യയാണ് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെ വരെ മാത്രമേ (മാര്‍ച്ച് 11) കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. സെപ്തംബര്‍ 3 മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെയാണ് ടിക്കറ്റ് സാധുത. എല്ലാ വിമാനങ്ങള്‍ക്കും നിരക്ക് കുറവ് ബാധകമല്ലന്നു എയര്‍ ഏഷ്യ വെബ് സൈറ്റ് പറയുന്നു. […]

ഉഡാന്‍ പദ്ധതി അന്താരാഷ്‌ട്ര സര്‍വീസുകളിലേയ്ക്കും

ഉഡാന്‍ (ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ്) പദ്ധതി അന്താരാഷ്‌ട്ര തലത്തിലേയ്ക്കും വ്യാപിപ്പിച്ചേക്കും. ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന സെക്രട്ടറി രാജിവ് നയന്‍ ചൗബെ വ്യക്തമാക്കി. ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി അസം സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ സഹകരിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]

എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

വനിതാ ദിനത്തില്‍ എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വനിതാ ക്രൂവുമായി സര്‍വീസ് നടത്തുന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുബൈ,ഡല്‍ഹി,എന്നിവടങ്ങളില്‍ നിന്നാണ്.ഇതില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന രണ്ടു വിമാനങ്ങള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം […]

സ്ത്രീകളിലെ വിഷാദരോഗമകറ്റാന്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്

സ്ത്രീകളില്‍ വിഷാദ രോഗം വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കാളികളാവുന്നത്. ആത്മഹത്യാ പ്രതിരോധം ഉള്‍പ്പെടെയുള്ള ആശംസാ-ബോധവല്‍ക്കരണ കാര്‍ഡ് നാളെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എല്ലാ വനിതാ ജീവനക്കാര്‍ക്കും വനിതാ യാത്രക്കാര്‍ക്കും നല്‍കും. യാത്രികര്‍ക്ക് ബോര്‍ഡിംഗ് പാസിനൊപ്പമാണ് ആശംസാ കാര്‍ഡുകള്‍ നല്‍കുക. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് സ്ത്രീകള്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം […]

ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്‌സി സര്‍വീസിന് തുടക്കമായി

ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു. ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ […]

ഏഴു പുതിയ വിമാനങ്ങളുമായി ഇന്‍ഡിഗോ

  ടയര്‍2, ടയര്‍3  നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്‍ഡിഗോ ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഹൈദ്രബാദ്- നാഗ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്‍വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് മെയ് 1 മുതല്‍ ആരംഭിക്കും. എ ടി ആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇന്‍ഡിഗോ എ ടി ആര്‍ […]

‘ഉഡാന്‍’ അടുത്ത ഘട്ടവും ചിറകു വിരിച്ചു: ആദ്യം പറന്നത് അലയന്‍സ് എയര്‍

മുംബൈ: സാധാരണക്കാരന് വിമാനയാത്ര സാധ്യമാക്കുന്ന ഉഡാന്‍ വിമാന സര്‍വീസ് അടുത്ത ഘട്ടം തുടങ്ങി. അലയന്‍സ് എയറിന്‍റെ ജമ്മു- ഭട്ടിന്‍ഡ സര്‍വീസാണ് രണ്ടാം ഘട്ടത്തിലെ  ആദ്യ ഉഡാന്‍.1230 രൂപയാണ് നിരക്ക്. കേരളത്തില്‍ നിന്നടക്കം ഉഡാന്‍ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ,സ്പൈസ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇവ ജൂലൈ-ഓഗസ്റ്റ് മാസത്തോടെ തുടങ്ങും. ഇന്‍ഡിഗോക്കു കൂടുതല്‍ സര്‍വീസിന് അനുമതി ലഭിച്ചിട്ടുള്ളത് കണ്ണൂരില്‍ നിന്നുള്ളവയ്ക്കാണ്. വിമാനത്താവളം ഉദ്ഘാടനത്തെ ആശ്രയിച്ചിരിക്കും ഈ സര്‍വീസുകള്‍. ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള ഉഡാന്‍ പദ്ധതി പ്രകാരം 325 റൂട്ടുകള്‍ക്കാണ് സര്‍ക്കാര്‍ […]

റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് ഇന്ന് മുതല്‍

റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് 2018 അബുദാബി ബ്രേക്ക് വാട്ടറില്‍ ഇന്നും നാളെയും നടക്കും. അബുദാബിയില്‍ തുടര്‍ച്ചയായി 11 വര്‍ഷമായി നടക്കുന്ന റെഡ്ബുള്‍ എയര്‍ റേസിന്റെ ഈ വര്‍ഷത്തെ പ്രഥമ മല്‍സരമാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുക. ചാംപ്യന്‍ഷിപ് യോഗ്യത മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.

സിൽക്ക് എയർ  സ്മാർട്ട് ട്രാവൽ എക്സ്പോ  തലസ്ഥാനത്ത്  ഇന്ന് മുതൽ യാത്രക്കാർക്ക് ആകർഷകങ്ങളായ ഇളവുകൾ 

  സിംഗപ്പൂർ എയർലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയർ ഫെബുവരി 2 മുതൽ നാല് വരെ തലസ്ഥാനത്തെ മസ്ക്കറ്റ് ഹോട്ടലിൽ സ്മാർട്ട് ട്രാവലേഴ്‌സ് എക്സ്പോ നടത്തുന്നു . ഈ എക്സ്പോയിൽ ലോകത്തിലെ പ്രധാനപ്പെട്ട ട്രാവൽ പാർട്ടർമാരെയും ടൂർ ഓപ്പറേറ്റർ മാരെയും  നഗരത്തിലെ ഒറ്റ കൂരക്കു കീഴിൽ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.  ഇവിടെനിന്നും സന്ദർശകർക്ക് ആകർശകങ്ങളായ നിരക്കുകളും ട്രാവൽ പാക്കേജുകളും ലഭിക്കും. സിംഗപ്പൂർ എയർലെൻസ് , സിൽക്ക് എയർ നെറ്റ് വർക്കുമായി ചേർന്നുള്ള സൗത്ത് – ഈസ്റ്റ് ഏഷ്യ ,  ജപ്പാൻ […]

വിമാനം പറന്നിറങ്ങിയത് നടുറോഡില്‍

എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സാന്‍റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പെട്ട ഇസ്സി സ്ലോഡ് എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിമാനം ഹൈവേയില്‍ ഇറക്കിയത്. വിമാനം ഹൈവേയില്‍ അടിയന്തിരമായി ഇറക്കുകയാണെന്ന് പൈലറ്റ്‌ […]

വേഗമാകട്ടെ..ടിക്കറ്റുകള്‍ പരിമിതം

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ തീരാന്‍ ഇനി പരിമിത ദിവസങ്ങള്‍. വേഗം ടിക്കറ്റ് എടുക്കൂ. കുറഞ്ഞനിരക്കില്‍ ആകാശയാത്ര ഉറപ്പാക്കൂ.വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ ഇങ്ങനെ : ഇന്‍ഡിഗോ തെരഞ്ഞെടുത്ത റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് നികുതിയടക്കം 749 രൂപ മാത്രം. ഈ മാസം 22ന് തുടങ്ങിയ ഓഫര്‍ 29വരെയുണ്ട്. 22 മുതല്‍ ഏപ്രില്‍ 15 വരെ യാത്ര ചെയ്യാമെന്നാണ് വാഗ്ദാനം. പുറപ്പെടേണ്ട തീയതിക്ക് എട്ടു ദിവസം മുന്‍പെങ്കിലും ബുക്ക് ചെയ്തിരിക്കണം. സ്പൈസ് ജെറ്റ് സ്പൈസ് ജെറ്റ് ഓഫര്‍ […]