ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം

ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് .

മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും
മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്.


അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ ടൂര്‍സാണ്. മെയ് ആറിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും, റണ്ണേഴ്‌സ് അപ് വിജയികള്‍ക്ക് 20000 രൂപയും ട്രോഫിയുമാണ് സമ്മാനം. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിശദ വിവരവങ്ങള്‍ക്കായി  ഫോണ്‍: 9995822868

Leave a Reply

Your email address will not be published. Required fields are marked *