കണ്ണൂരില്‍ നിന്ന് ദോഹ, കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ ദോഹ, കുവൈത്ത് സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേത്ത് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണുള്ളത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10ന് ദോഹയിലേക്ക് രാത്രി 7.05നുമാണ് കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുക.

മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്.

ദോഹയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *