ഷാര്‍ജയില്‍ വസന്തോത്സവം ആരംഭിച്ചു

യു.എ.ഇ.യിലെ ശൈത്യാവസ്ഥ ചൂടുകാലത്തേക്ക് വഴിമാറുമ്പോള്‍ വര്‍ണാഭമായ ആഘോഷങ്ങള്‍ക്കും തുടക്കമാവുന്നു. ഷാര്‍ജയിലെ സാംസ്‌കാരികാഘോഷമായ വസന്തോത്സവം ഇന്നലെ ആരംഭിച്ചു.

എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ മുംതസ പാര്‍ക്കിലാണ് വസന്തോത്സവം നടക്കുന്നത്. പാര്‍ക്കിലെത്തുന്ന നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആസ്വാദ്യകരമായ വിധമാണ് വസന്തോത്സവം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12 വരെ നീളുന്ന ആഘോഷത്തില്‍ വാരാന്ത്യദിനങ്ങളില്‍ പ്രധാന പരിപാടികള്‍ അരങ്ങേറും.

അറബ് സംസ്‌കാരവും ചരിത്രവും വിളിച്ചറിയിക്കുന്ന പൈതൃകാഘോഷം, നാടന്‍കലാമേള, സംഗീതവിരുന്ന് തുടങ്ങിയവയെല്ലാം വാരാന്ത്യങ്ങളില്‍ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 9.40 വരെ അല്‍ മുംതസ പാര്‍ക്കില്‍ വസന്തോത്സവം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *