ജിയോയോട് ഒപ്പമെത്താന്‍ ബിഎസ്എന്‍എല്‍: 349 രൂപയ്ക്ക് 54 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും

പുതിയ ഡാറ്റ, കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍.  90 ദിവസം കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസം കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ വന്നിരിക്കുന്നത്.

54 ദിവസം കാലാവധിയുള്ള 349 രൂപയുടെ പ്ലാനാണ്‌ പുതുതായി അവതരിപ്പിച്ചത്. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയാണ് പ്ലാനിലുള്ളത്.ടെലികോം രംഗത്ത് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാണ് ബിഎസ്എന്‍എല്‍ ജിയോ നല്‍കുന്ന അതേ നിരക്കുകളില്‍ മൊബൈല്‍ പ്ലാനുകള്‍ നല്‍കുന്നത്.

മുംബൈ, ഡല്‍ഹി സര്‍ക്കിളുകളിലൊഴികെ 90 ദിവസം പരിധിയില്ലാത്ത റോമിങ് ഉള്‍പ്പടെയുള്ള സൗജന്യ കോളുകളാണ് 319 രൂപയുടെ പ്ലാനിലുള്ളത്. 99 രൂപയുടെ പ്ലാനില്‍ 26 ദിവസത്തെ സൗജന്യകോള്‍ സൗകര്യമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *