ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ച തോണി കണ്ടെത്തി

ഐറിഷ് യുവതി ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി.

ചൂണ്ടയിടാനെന്ന വ്യാജേനെ ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്‍റെ പരിസരത്ത് എത്താറുള്ളത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ തലേന്നും ഇവര്‍ എത്തിയിരുന്നുവെന്നും കടത്തുകാരന്‍ പറഞ്ഞു. കൂടാതെ കോവളത്തു നിന്നും ചെന്തലക്കരി ഭാഗത്തേയ്ക്ക് വിദേശികളെ തോണിയില്‍ എത്തിക്കാറുണ്ടെന്നും ഇതിനു പ്രത്യേക എജന്‍റ്  ഉണ്ടെന്നും കടത്തുക്കാരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *