വര്‍ക്ക്സ്ഷോപ്പ് ഓഫ് ലൈറ്റ്സ്’ പാരീസിലെ ആദ്യ ഫൈന്‍ ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയമായ ‘അറ്റലിയര്‍ ഡെസ് ലുമിയേര്‍സ്’-ന്റെ വിശേഷണമാണിത്. ഒരു പഴയ ഫാക്ടറിയാണ് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നത്. ഫ്രെഞ്ച് മ്യൂസിയം ഫൗണ്ടേഷനായ കള്‍ച്ചര്‍ സ്പെയ്സസിനാണ് ഇതിന്റെ മേല്‍നോട്ടം. കള്‍ച്ചര്‍ സ്പെയ്സസ് ആണ് ഈ മ്യൂസിയത്തെ ആദ്യമായി ‘വര്‍ക്ക്സ്ഷോപ്പ് ഓഫ് ലൈറ്റ്സ്’ എന്ന് വിശേഷിപ്പിച്ചത്. മ്യൂസിയത്തിലെ വലിയ മുറിയായ ലാ ഹല്ലെയില്‍ ഗുസ്തവ് ക്ലിംമ്റ്റിന്റെ പെയ്ന്റിംഗും വിയന്നയിലെ പെയ്ന്റിംഗുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എഗോണ്‍ ഷിലെയുടെയും ഫ്രെഡ്രിക് സ്റ്റോവാസറുടെയും പെയ്ന്റിംഗുകളും ഇവിടെ കാണാം. […]

