ഐ.ആര്.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഐആര്‍സിടിസി ബുക്കിനുള്ള സൗകര്യം ചേര്‍ത്തു. ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല. അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത് എന്ന് ഇപ്പോള്‍ ട്രെയിന്‍ […]
Tag Archives: ഐഓഎസ്
വാട്സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടനെ വാട്സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് വാട്സപ്പില്‍ എത്തുമെന്നാണ് സൂചന. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളില്‍ ഡാര്‍ക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ്. ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനും ഡാര്‍ക്ക് മോഡ് സഹായകമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ […]
പത്താം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പുതിയ പതിപ്പുമായി ഗൂഗിള്‍ ക്രോം. ക്രോമിന്റെ 69 ആം പതിപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഡെസ്ക്ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പ് ലഭ്യമാവും. സെര്‍ച്ച് ബോക്സിന്റെ ആകൃതിയില്‍ കൊണ്ടുവന്ന മാറ്റമാണ് ശ്രദ്ധേയം. അതിവേഗം സെര്‍ച്ച് അനുഭവം സാധ്യമാക്കുന്നതിനായി ഓട്ടോ ഫില്‍ സൗകര്യം കൂടുതല്‍ മികച്ചതാക്കി. സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ ഓട്ടോഫില്‍ ഓപ്ഷനുകള്‍ ലഭിക്കും. 2008 സെപ്റ്റംബര്‍ രണ്ടിനാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുടങ്ങുന്നത്. അപ്ഡേറ്റ് ചെയ്യുന്ന […]



