ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, […]

