യോട്ട് ടൂറിസത്തിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി ദുബൈ. വിനോദസഞ്ചാരികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്രൂസ് ടൂറിസത്തിനു പിന്നാലെ യോട്ട് ടൂറിസത്തിലേയ്ക്കും ദുബൈ ചുവടുവേയ്ക്കുന്നത്. യോട്ട് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ഉല്ലാസയാത്രകൾക്കും അവസരമൊരുക്കി ജലവിനോദങ്ങളുടെ മുഖ്യകേന്ദ്രമാക്കി ദുബൈയിയെ മാറ്റാനുള്ള കർമ പരിപാടികൾക്കു രൂപം നൽകാൻ അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച ശിൽപശാലയിൽ തീരുമാനിച്ചു. ദുബൈ ടൂറിസം സംഘടിപ്പിച്ച പരിപാടിയിൽ യോട്ട് നിർമാതാക്കൾ, യോട്ട് പാക്കേജ് സംഘടിപ്പിക്കുന്നവർ, ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റി, എമിഗ്രേഷൻ, […]

