ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും അരക്ഷിതർ എന്ന തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ സർവേ ഫലം തള്ളി കേന്ദ്ര ടൂറിസം മന്ത്രാലയം. സ്ത്രീ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് വിദേശങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ടൂർ ഓപ്പറേറ്റർമാർക്കും കേന്ദ്ര ടൂറിസം മന്ത്രാലയം കത്തയച്ചു. കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു സ്ത്രീ സഞ്ചാരികൾക്കുള്ള ഭീതി അകറ്റാനും നിർദ്ദേശമുണ്ട്. സൊമാലിയ, അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാൾ താഴെയാണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെന്നാണ് സർവേ അവകാശപ്പെട്ടത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ മുന്നിലാണ്. സർവേ […]

