ഫോണില്‍ കിട്ടുന്നതെന്തും കണ്ണും പൂട്ടി ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇനി വാട്സ് ആപ്പിന്റെ കണ്ണ് ഇത്തരം ചറപറാ സന്ദേശങ്ങളിലുണ്ടാകും. മറ്റൊരിടത്ത് നിന്നോ അതേ ഗ്രൂപ്പില്‍ നിന്നോ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്താല്‍ അതിനു മുകളില്‍ ഫോര്‍വേര്‍ഡ് മെസ്സേജ് എന്ന് തെളിയും. വാട്സ് ആപ് നിരീക്ഷണ സൈറ്റായ വാബട്ടൈന്ഫോയിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് വിവരമുള്ളത്. സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല: മറിച്ച് സ്പാം മെസ്സേജുകള്‍ വൈറല്‍ ആക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് സൂചന. ചികിത്സാസഹായമായി ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്താല്‍ വാട്സ് ആപ്പില്‍ […]

