ഒറ്റ ക്ലിക്കില്‍ താരമായ ഫോട്ടോഗ്രാഫറാണ് തൃശൂര്‍ തൃപ്രയാര്‍ പെരിങ്ങോട്ടുകര വിഷ്ണു. പല അവസ്ഥാന്തരങ്ങളും കണ്ട വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലെ ഭയാനകമായ വെര്‍ഷന്‍, പുതുതായി കണ്ടെത്തിയ വവ്വാല്‍ ക്ലിക്ക് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പലരും വിഷ്ണുവിന്‍റെ ക്ലിക്കിനെ പരിഹസിച്ചു. നല്ലൊരു ഫ്രെയിം കിട്ടാന്‍ താന്‍ നടത്തിയ സാഹസികതയേയും ആത്മാര്‍ത്ഥതയേയും പ്രശംസിച്ചവരാണ് ഏറെയുമെന്ന് വിഷ്ണു പറയുന്നു. വവ്വാല്‍ ക്ളിക്കിലേക്ക് വിഷു ദിവസമായിരുന്നു ആ കല്യാണം. പെരിങ്ങോട്ടുകര സ്വദേശികളായ ഷെയ്സിന്‍റെയും നവ്യയുടെയും. രണ്ടു പേരുടെയും ഫോട്ടോഗ്രാഫി വര്‍ക്ക് താന്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് റാമ്പ് […]

