വേമ്പനാട്ടു കായലില്‍ അപകടത്തില്‍ പെടുന്നവര്‍ക്കു വേഗം ചികില്‍സ ലഭ്യമാക്കുന്നതിനായി കുമരകത്ത് ജല ആംബുലന്‍സ് എത്തും. ജലഗതാഗത വകുപ്പിന്റെ പുതിയ സേവന ദൗത്യത്തിന്റെ ഭാഗമായാണ് കുമരകം, മുഹമ്മ കേന്ദ്രീകരിച്ചു ജല ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം ജല ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകും. വിനോദ സഞ്ചാരികളുടെ ബോട്ട് കായലില്‍ അപകടത്തില്‍ പെടുന്ന അവസരത്തിലും ജലവാഹനങ്ങളില്‍വച്ചു വിനോദ സഞ്ചാരികള്‍ക്കോ കായല്‍ തൊഴിലാളികള്‍ക്കോ അസുഖങ്ങള്‍ ഉണ്ടായാലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ജല ആംബുലന്‍സ് എന്ന ജീവന്‍രക്ഷാ ബോട്ടിന്റെ സേവനം […]
Tag Archives: water ambulance
ജല ആംബുലൻസുമായി ജലഗതാഗത വകുപ്പിന്റെ പുതിയ സേവനദൗത്യം. ദ്വീപുകളിലും വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവർക്ക് ചികിത്സ വേഗത്തിൽ ലഭ്യമാക്കാനുള്ള ജല ആംബുലൻസ് സർവീസ്. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രോഗികളെ ആശുപത്രിയിലെത്തിക്കാനും അത്യാഹിത സന്ദർഭങ്ങളിലും ‘ജല ആംബുലൻസ്’ എന്ന ജീവൻരക്ഷാ ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താം. 24 മണിക്കൂറുംസർവീസ് ലഭിക്കും. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നീ ബോട്ട് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. 25 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമികശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളും […]


