വിമാനത്തിലും വിഷു ആഘോഷം. വിഷു ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ജെറ്റ് എയർവെയ്സിന്‍റെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ പ്രത്യേക വിഭവങ്ങൾ നൽകി. ജെറ്റ് എയർവെയ്സിന്‍റെ ഷെഫുകൾ തയ്യാറാക്കിയ പ്രത്യേക മെനുവാണ് നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ പ്രീമിയർ, ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് വിതരണം ചെയ്തത്. പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്ക് പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നീ വേളകളില്‍ പ്രത്യേക വിഭവങ്ങളാണ് നൽകിയത്. പ്രാതലിന് വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, […]

