ഒഴിവുകാലം കുടുംബ സമേതം മൃഗങ്ങളോടേ ചിലവിഴക്കുവാന്‍ അവസരം കിട്ടിയാല്‍ ആരാണ് ഉപേക്ഷിക്കുക. അങ്ങനെ ഒരു അവസരം വണ്ടലൂര്‍ മൃഗശാല സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. വണ്ടലൂര്‍ മൃഗശാല ഇതിനോടകം തന്നെ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമെന്ന റെക്കോര്‍ഡ് നേടി കഴിഞ്ഞു. വേനലവധിക്കാലം തുടങ്ങി ഒരു മാസത്തിനകം സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40% വര്‍ധനയുണ്ടെന്നാണു കണക്ക്. സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്ത് ഈ മാസം എല്ലാ ദിവസങ്ങളിലും മൃഗശാല തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. വാരാന്ത്യങ്ങളിലാണു […]

