തമിഴ്നാട്ടിലെ കേരളം എന്നാണ് തേങ്ങാപ്പട്ടണം അറിയപ്പെടുന്നത്. അതിനു പ്രധാന കാരണം ഈ സ്ഥലത്തിനു കേരളവുമായുള്ള സാമ്യം തന്നെയാണ്. ഒറ്റനോട്ടത്തിൽ കേരളം എന്നുതന്നെ തോന്നും ഇവിടം കണ്ടാൽ. കായ്ച്ചു നിൽക്കുന്ന വലിയ തെങ്ങിൻതോപ്പുകളും അതിനു നടുവിലൂടെ ഒഴുകുന്ന കനാലുകളും തോടുകളും ഒക്കെ ചേർന്ന് തേങ്ങാപട്ടണത്തെ ഒരു മിനി കേരളമാക്കി മാറ്റുന്നു. മാത്രമല്ല, മലയാളവും മലയാളം കലർന്ന തമിഴുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ. തമിഴിലെ പ്രധാന സംഘകാല കൃതികളിലൊന്നായ ചിലപ്പതികാരത്തിൽ തേങ്ങാപ്പട്ടണത്തെക്കുറിച്ച് പറയുന്നുണ്ട്. തേങ്ങാനാടിന്‍റെ തലസ്ഥാനമായാണ് തേങ്ങാപ്പട്ടണത്തെ ചിലപ്പതികാരത്തിൽ […]

