Tag Archives: state bank of india

ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ ജാഗ്രതൈ; കയ്യില്‍ കറന്‍സി കരുതുക

ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ കയ്യില്‍ കറന്‍സി നോട്ടുകളും കരുതുക. ഇരു സംസ്ഥാനങ്ങളും കടുത്ത പണക്ഷാമത്തിലാണ്.  ദൈനംദിനാവശ്യത്തിനു ചെലവാക്കാൻ പണമില്ലാതെ ഇവിടുത്തെ ബാങ്കുകൾ ബുദ്ധിമുട്ടുന്നു.പ്രശ്നം പരിഹരിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നാണു പണം കൊണ്ടുവരുന്നത്’. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ബാങ്കുകളിലും എടിഎമ്മുകളിലും രണ്ടു മാസത്തിലേറെയായി പണം കുറവാണ്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണു തെലങ്കാനയിലേക്കു പണം എത്തിക്കുന്നത്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ പണമാണ് ആന്ധ്ര ഉപയോഗിക്കുന്നത്. വലിയ ബാങ്കുകളുടെ എടിഎമ്മിൽ മാത്രമേ പണമുള്ളൂ. പല ചെറിയ ബാങ്കുകളും മൂന്നു മാസത്തോളമായി എടിഎമ്മുകൾ അടച്ചിട്ടിരിക്കുകയാണ്. […]