കൊതുകുകടി സഹിക്കാനാകില്ലെന്നു പറഞ്ഞു ബഹളം വച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നിറക്കി വിട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം ‘ഹൈജാക്ക്’ ചെയ്യുമെന്നു പറഞ്ഞതിനാണ് ഡോ. സൌരഭ് റോയിയെ ഇറക്കിവിട്ടതെന്നു വിമാനക്കമ്പനി അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യാത്രക്കാരനു വൻ പിന്തുണയാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ലക്നൗവിൽനിന്നു ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 541 വിമാനം പറന്നുയരും മുൻപേയായിരുന്നു സംഭവം. വിമാനത്തിൽ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കണമെന്നും ഡോക്ടറായ സൗരഭ് റായ് ആവശ്യപ്പെട്ടു. എന്നാൽ ഇതു കേൾക്കാതെ തന്നെ കോളറിനു പിടിച്ചു […]

