ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇനി സെക്യൂരിറ്റി റോബോട്ടുകളും. വിമാനത്താവള സുരക്ഷാ വകുപ്പാണ് ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയുടെ സഹകരണത്തില്‍ പുതിയ സെക്യൂരിറ്റി റോബോട്ടുകള്‍ വികസിപ്പിച്ചത്. ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ ഹൃദയമിടിപ്പ് അളക്കാനും മുഖം തിരിച്ചറിയാനും ശേഷിയുള്ളതാണ് സെക്യൂരിറ്റി റോബോട്ടുകള്‍. റോബോട്ടിലെ ക്യാമറകളും സെന്‍സറുകളും സംശയാസ്പദമായവരേ വേഗത്തില്‍ തിരിച്ചറിയും. എല്ലാ ടെര്‍മിനലുകളിലും 24 മണിക്കൂറും സ്‌കൂട്ടര്‍ റോബോട്ട് പ്രവര്‍ത്തിക്കും. വ്യാജ കറന്‍സികള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, നിരോധിത വസ്തുക്കള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങി രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന […]

