Tag Archives: Qatar rail

ദോഹ മെട്രോ ആദ്യ സര്‍വീസ് ഒക്ടോബറില്‍

ദോഹ മെട്രോയുടെ ആദ്യ ഘട്ടമായ റെഡ്‌ലൈനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31ന് നടന്നേക്കും. അല്‍ വക്രയിലേക്കാവും ആദ്യ സര്‍വീസ് നടത്തുക. സിവില്‍ ഡിഫന്‍സുമായിച്ചേര്‍ന്ന് ദോഹ മെട്രോ ആസ്ഥാനത്തു സംഘടിപ്പിച്ച സുരക്ഷാ ശില്‍പശാലയില്‍ മെട്രോയുടെ നിര്‍മാണ, നിയന്ത്രണ ചുമതലയുള്ള ഖത്തര്‍ റെയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അത്യാഹിത ഘട്ടങ്ങളില്‍ സ്റ്റേഷനുകളില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതു സംബന്ധിച്ചായിരുന്നു ശില്‍പശാല. തീരപാത എന്നുകൂടി അറിയപ്പെടുന്ന റെഡ് ലൈനിനു 40 കിലോമീറ്ററാണു ദൈര്‍ഘ്യം. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്. […]