വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം […]
Tag Archives: pinarayin viijayan
മൂന്നാമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയിസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി പൊലീസുകാര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. പൊലീസിന്‍റെ മനുഷ്യമുഖമാണ് പ്രധാനം. മൂന്നാംമുറ പാടില്ലാ എന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയിലുള്ളവര്‍ പൊലീസിലുണ്ടാകും. അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിനുതന്നെ മാതൃകയാണ് കേരളാ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള ഇടപെടലിലൂടെ പൊലീസിന് ജനകീയമുഖം കൈവന്നുവെങ്കിലും പഴയ പൊലീസ് സംവിധാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പൊലീസിന്‍റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പ്പര്യമില്ല. പരമ്പരാഗത […]


