Tag Archives: official fruit of kerala

ചക്ക; കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്ക ഇന്നു മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം. കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 30 കോടി മുതൽ 60 കോടി വരെ ചക്ക കേരളത്തിൽ ഉദ്പാദിപ്പിക്കുന്നുണ്ടെന്നും വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാമെന്നും വി എസ് സുനിൽകുമാർ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ […]