ആഗോള വാഹന നിർമാതാക്കളായ നിസാൻ അവരുടെ ഡിജിറ്റൽ ഹബ്ബിനു കേരളത്തെ തെരഞ്ഞെടുത്തത് വെറുതെയല്ല. മൂവായിരം പേർക്ക് പ്രത്യക്ഷത്തിലും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന നിസാൻ ഡിജിറ്റൽ ഹബ്ബിനെ ഇവിടേയ്ക്ക് എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചപ്പോൾ അത് ചരിത്രമായി.ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി മിന്റ്’ ദിനപത്രമാണ് നിസാനെ കേരളത്തിലെത്തിച്ച സംഭവം വിവരിച്ചത്. എട്ടുമാസം, ആറ് മീറ്റിങ്ങുകൾ. വീട്ടിലുണ്ടാക്കിയ മീൻ കറി ജപ്പാൻ സംഘത്തിന് വിളമ്പി മുഖ്യമന്ത്രി പിണറായി വിജയൻ. […]
Tag Archives: nissan digital hub
ആഗോള വാഹനനിര്‍മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന് സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ഡന്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ടത്തിനായുള്ള 30 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നതിനുള്ള ധാരണപത്രമാണ് കൈമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാർ ലക്ഷ്യം, സ്ഥാപനത്തിന് വേണ്ട എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കും. കേരളത്തിന്റെ വ്യവസായ അനുകൂല അന്തരീക്ഷം തിരിച്ചറിഞ്ഞ് വ്യവസായ പ്രമുഖര്‍ കേരളത്തിലെത്തുന്നത് ആശാവഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്, […]


