ആലുവ സ്വദേശി നീരജ് ജോർജിന് നീന്തലറിയില്ല . ആഴമുള്ളിടം കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ അടിത്തട്ടിലേക്ക് നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു. കടൽക്കാഴ്ചകളുടെ കുളിരിൽ നിന്നും തിരകളുടെ മേൽത്തട്ടിലേക്ക് ഉയർന്നു വന്നപ്പോൾ നീരജ് പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ് നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച […]

